Novel

ശിശിരം: ഭാഗം 88

രചന: മിത്ര വിന്ദ

ആഹ്.. നകുലേട്ടാ..വേദനിച്ചുട്ടോ
അമ്മു കണ്ണ് തുറന്നു അവനെയൊന്നും കൂർപ്പിച്ചു നോക്കി..

അപ്പോളേക്കും അവൻ വീണ്ടും തന്റെ മുഖം താഴ്ത്തി അവളുടെ നേർക്ക് വന്നു.

മതി…. കിടന്നു ഉറങ്ങാൻ നോക്ക്.

ങ്ങെ.. അതിനു ഒന്നും ആയില്ലെടി.. ഇതു വെറും സാമ്പിൾ വെടിക്കെട്ട്‌ മാത്രം. ഒറിജിനല് വരുന്നേയൊള്ളു.അപ്പോളേക്കും നീ മതിയെന്ന് ഒക്കെ പറഞ്ഞാൽ എങ്ങനെയാ പെണ്ണെ ശരിയാകുന്നെ.

ഇപ്പോൾ തൽക്കാലം സാമ്പിൾ വെടിക്കെട്ട് മാത്രം മതി, ആദ്യം ഈ കൈയൊക്കെ ഒന്ന് അഴിക്ക്, എന്ന്നിട്ട് ആവാം ബാക്കി.
അമ്മു കണ്ണുരുട്ടിക്കൊണ്ട് അവനേ നോക്കി.

എടി അതൊന്നും എനിക്ക് വിഷയമില്ല,നീയൊന്നു സഹകരിച്ചാൽ മതി അമ്മു.

ദേ…നകുലേട്ടാ മര്യാദയ്ക്ക് കിടക്കുന്നുണ്ടോ.ഓവർ ആക്കല്ലേ..

എന്റെ പൊന്നു പെണ്ണെ ഒട്ടും ഓവർ അല്ലെന്ന്, നിനക്കിപ്പോൾ അങ്ങനെ വല്ലതും തോന്നിയോ.

എങ്ങനെ…

ഞാൻ ഓവർ ആണെന്ന്.

ഓഹ്…ഒന്ന് പോയെ മിണ്ടാതെ.

ആഹ് പറയെടി, എന്നിട്ടല്ലേ ബാക്കി.

ബാക്കിയൊന്നും ഇല്ല.. കിടന്നു കണ്ണും പൂട്ടി ഉറങ്ങിക്കോ.

പറയുകയും ഒപ്പം അമ്മു അവളുടെ മിഴികൾ പൂട്ടി.

ആ കൊതിയനുണ്ടോ അടങ്ങികിടക്കുന്നു.

ഒരിക്കൽ കൂടി അവൻ അവളുടെ തുടുത്ത അധരത്തിൽ മുത്തം കൊടുത്തു കൊണ്ട് അവളെ ചേർത്ത് പിടിച്ചു.

ടി… ഒരു കൈകൊണ്ട് ഒക്കെ പറ്റും കേട്ടോ.എനിക്ക് നല്ല അസ്സല് സ്റ്റാമിനയാണ്

അവളുടെ കാതിലേയ്ക്കു മുഖം അടുപ്പിച്ചു കൊണ്ട് നകുലൻ വീണ്ടും പറഞ്ഞു.

എനിയ്ക്ക് ഉറക്കം വരുന്നു, പ്ലീസ്..
കുറുകികൊണ്ട് അവൾ അവന്റെ നെഞ്ചിലേയ്ക്കു പതുങ്ങി കിടന്നു..

ആഹ്… എന്നാൽ പിന്നെ ഒരാഴ്ച കൂടി കഴിയട്ടെയല്ലേ അമ്മുട്ട..

ഹ്മ്മ്…

അവളെയിറുക്കി പുണർന്നുകൊണ്ട് നകുലനും കിടന്നു.

***

അമ്മേ,,, അമ്മ ഇങ്ങനെ തുടങ്ങിയാൽ ഒക്കത്തില്ല.വീട്ടിലേക്ക് പോകാൻ നോക്ക്, അല്ലാണ്ട് ഇവിടെ വന്ന് ഇങ്ങനെ നിൽക്കുന്നതുകൊണ്ട്, അമ്മയ്ക്കും എനിക്കും ഒരുപോലെ നാണക്കേടാ.

കാലത്തെ പ്രിയയുടെ, ഭർത്താവിന്റെ അമ്മയും അച്ഛനും അമ്പലത്തിലേക്ക് പോയ തക്കം നോക്കി പ്രിയ ഗിരിജയുടെ അടുത്ത് വന്നു,  എന്നിട്ട് അവരോട് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

പക്ഷേ ഗിരിജയ്ക്ക് അതൊന്നും അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു..

എടി നീ കൊണ്ടുവന്ന ആലോചനയല്ലേ ഇത് രണ്ടും, സ്വസ്ഥമായിട്ടും സമാധാനമായിട്ടും  മര്യാദയ്ക്ക്, കഴിഞ്ഞ ഒരു കുടുംബം ആയിരുന്നു നമ്മുടേത്. രണ്ട് അച്ചിമാരെ നീ കൊണ്ടുവന്ന് തന്നു, അതോടുകൂടി ബാക്കിയുള്ളോത്തി പുറത്തായില്ലേ,  നീയും കൂടി ഇതെല്ലാം അനുഭവിക്കാൻ ബാധ്യസ്ഥയാണ്, ഞാനിവിടെ നിന്നത്കൊണ്ട് നിനക്കെന്താടീ ഇത്ര ബുദ്ധിമുട്ട്, എത്രയോ വീട്ടില് പെൺമക്കളുടെ അമ്മമാർ ഇങ്ങനെ വന്നു നിൽക്കാറുണ്ട്.

എന്റമ്മേ ഇത് അതുപോലെ വല്ലതുമാണോ, അമ്മയ്ക്ക് ആൺമക്കൾ രണ്ടുപേരു വേറെയുണ്ട്,ഒരു വീടുണ്ട്, ഇതൊക്കെ ഇട്ടെറിഞ്ഞ് അമ്മ ഇങ്ങനെ എന്റെ കൂടെ വന്നു നിൽക്കണമെങ്കിൽ അതിന് തക്കതായ കാര്യമുണ്ടെന്ന് ഇവിടെ ഏട്ടന്റെ അമ്മയ്ക്കും അച്ഛനും ഒക്കെ മനസ്സിലായി, ഇന്നലെ അച്ഛനീക്കാര്യം, ഏട്ടനോട് തുറന്നു ചോദിക്കുകയും ചെയ്തു. സത്യം പറഞ്ഞാൽ ഞാൻ ഏട്ടനോട് പോലും ഒന്നും പറഞ്ഞിട്ടില്ല അമ്മയ്ക്ക് അറിയുമോ.

എനിക്ക് ഇതൊന്നും അറിയേണ്ട കാര്യമില്ലടി, കൂടിപ്പോയാൽ ഒരു രണ്ടു മാസം  അത് കഴിയുമ്പോഴേക്കും ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം.
ഗിരിജ നിസ്സാരമട്ടിൽ പറയുകയാണ്

രണ്ടുമാസമോ എന്തൊക്കെയാണ് ഈ പറയുന്നേ, രണ്ടുമാസം പോയിട്ട് രണ്ടു ദിവസം പോലും പറ്റില്ലമ്മേ, അമ്മ എന്റെ അവസ്ഥ കൂടി ഒന്നു മനസ്സിലാക്ക്.

എന്റെ മോളെ നീ ഇതിനുമാത്രം വിഷമിക്കേണ്ട കാര്യമൊന്നുമില്ല, അവർ എന്തെങ്കിലും എന്നോട് ചോദിക്കട്ടെ അപ്പോൾ ഞാൻ മറുപടി പറയാം..

അമ്മയിനി എന്തു പറയാനാണ്,.ആരൊക്കെ കേട്ടാലും തെറ്റ് അമ്മയുടെ ഭാഗത്താണ്, എന്റെ അമ്മേ ശ്രുതിയും മീനാക്ഷിയും ഒക്കെ നല്ല പെൺകുട്ടികളാണ്, അതൊക്കെ ഇവിടെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അതുകൊണ്ടല്ലേ ഈ വിവാഹാലോചനകൾ രണ്ടും അത്ര കാര്യമായിട്ട് ഏട്ടന്റെ അച്ഛനും അമ്മയും ഒക്കെ ആലോചിച്ചത്.

അയ്യോ ആലോചിച്ച് വിശേഷം ഒന്നും ഇനി കൂടുതൽ എന്നെക്കൊണ്ട് എഴുന്നള്ളിപ്പിക്കരുത്, എന്റെ ആൺമക്കളെ രണ്ടുപേരെയും അവളുമാര് തട്ടിയെടുത്തു, അവന്മാർക്ക്, അവളുമാര് പറയുന്നതാണ് ദേവലോകം, ഞാൻ വെറും കറിവേപ്പില ആയില്ലേടി.

ഇതിനൊക്കെ കാരണം അമ്മ തന്നെയാണ്, ശ്രുതി യും മീനാക്ഷിയും ഒരുപോലെയാണ് അമ്മയ്ക്ക്, രണ്ടാളും കാലത്തെ ജോലിക്ക് പോകുന്ന വരല്ലേ,  അപ്പോൾ നമ്മുടെ വീട്ടിലെbഅടുക്കള ജോലികൾ അവർ ഒരുമിച്ചാണ് ചെയ്യേണ്ടത് അതിനുപകരം അമ്മ മീനാക്ഷിയെ എടുത്ത് തലയിൽ കേറ്റി വെച്ച് നടന്നില്ലേ, അതല്ലേ ശ്രുതിക്ക് അത്രയ്ക്ക് സങ്കടമായത്. കിച്ചേട്ടൻ പോലും അമ്മയുടെ പലതവണ പറഞ്ഞു തന്നില്ലേ, ഈ സ്വഭാവം മാറ്റണമെന്ന് എന്നിട്ട് അമ്മ കേട്ടോ, ഒടുക്കം കിച്ചേട്ടൻ ശ്രുതിയും കൂട്ടി വാടകവീട്ടിൽ പോയില്ലേ.ഇതിലൊക്കെ തെറ്റുകാരി അമ്മ മാത്രമാണ്, എന്നിട്ട് പിന്നെ മകളെ കെട്ടിച്ചു വിട്ട വീട്ടിൽ വന്നു നിന്ന് ഞെളിഞ്ഞിട്ട് കാര്യമുണ്ടോ.

അതു പറയുകയും പ്രിയയെ കിതച്ചു..

ഞാൻ അങ്ങ് പോയേക്കാം അപ്പൊ പ്രശ്നം തീരുമല്ലോ, ഇനി നിനക്ക് സമാധാനക്കേട് ഉണ്ടാക്കി വയ്ക്കുന്നില്ല, നിന്റെ അമ്മായിയപ്പന്റെയും അമ്മായിയമ്മയുടെയും മുന്നില് നീ ഞളിഞ്ഞു നിന്നാൽ മതി..

പറയുന്നതിനോടൊപ്പം ഗിരിജ എഴുന്നേറ്റ് മുറിയിലേക്ക് പോയി.
അവരുടെ ഒന്ന് രണ്ട് സാരികൾ ഒക്കെ,  കൊണ്ടുവന്നത് പ്രിയ അലക്കി മടക്കി വെച്ചിട്ടുണ്ടായിരുന്നു. അതിൽനിന്ന് ഒരെണ്ണം എടുത്ത് മാറിയുടുത്തുറങ്ങി വന്നു.

അമ്മേ അമ്മേ എന്റെ അവസ്ഥയൊന്നു മനസ്സിലാക്ക്, അതോ എന്നോട് പിണങ്ങി പോകുവാണോ.

പ്രിയ പലതും പറഞ്ഞു നോക്കിയെങ്കിലും ഗിരിജ ഒന്നും മിണ്ടാതെ ഇറങ്ങി ഒറ്റ പോക്കായിരുന്നു.

അവൾ അകത്തേക്ക് ഓടിച്ചെന്ന് കിച്ചനെ വീണ്ടും വിളിച്ചു. എന്നിട്ട് അമ്മ വീടുവിട്ടിറങ്ങിയ കാര്യം അവനോട് പറഞ്ഞു.

നീ വിഷമിക്കണ്ടടി, അമ്മ വേറെങ്ങും പോവില്ല ഇവിടേക്ക് തന്നെ വന്നോളും,

കിച്ചേട്ടാ സംഭവമൊക്കെ ശരിയാ. പക്ഷേ ചേട്ടൻ ഒന്നുവരുമോ എനിക്ക് പേടിയാവുന്നു.

നീ വെറുതെ പേടിയ്ക്കുവൊന്നും വേണ്ട, 11 മണിയായിട്ടും അമ്മ ഇവിടെ എത്തിയില്ലെങ്കിൽ ഞാൻ അന്വേഷിച്ച് ഇറങ്ങാം,

കൂടുതൽ ഒന്നും പറയാതെ കിച്ചൻ ഫോൺ കട്ട് ചെയ്തു.

സത്യം പറഞ്ഞാൽ പ്രിയയ്ക്ക് ഒരുപാട് സങ്കടം ആയിരുന്നു, പക്ഷേ മറ്റൊരു കുടുംബത്തിൽ കഴിയുമ്പോൾ അവൾക്ക് ഒരുപാട് പരിമിതികൾ ഉണ്ട്,  അതുകൊണ്ട് മാത്രമാണ് അവൾ അമ്മയോട് അവിടെ നിന്നും ഇറങ്ങി പോകണം എന്ന് പറഞ്ഞത് പോലും

**
അടുത്ത ദിവസം കാലത്തെ നകുലിന് ഓഫീസിൽ പോകേണ്ടതുണ്ടായിരുന്നു, അതുകൊണ്ട് അവൻ, ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞ്, കുളിച്ച് ഫ്രഷായി ഓഫീസിലേക്ക് പോകാൻ റെഡിയായി ഇറങ്ങി വന്നു.

അമ്മു ആയിരുന്നു അവനെ ഷർട്ട് ഇടുവാൻ ഒക്കെ സഹായിച്ചത്,

നീ ഇപ്പൊ നോക്കിക്കേ എന്റെ കൈക്ക് അത്രയ്ക്ക് വലിയ പ്രോബ്ലം ഒന്നുമില്ല, ഇന്നലെ വെറുതെ,,,,, മനുഷ്യൻ നല്ല മൂഡിൽ വന്നതായിരുന്നു, ഒക്കെ കളഞ്ഞു കുളിച്ചില്ലേ അമ്മു.

നകുലേട്ടൻ അല്ലെങ്കിലും  ഇത്തിരി മൂഡ് കൂടുതലുള്ള കൂട്ടത്തിലാണ്, അതെനിക്ക് വ്യക്തമായിട്ട് അറിയാം. ആദ്യം ആരോഗ്യം ശ്രദ്ധിക്ക്, എന്നിട്ട് മതി ബാക്കിയെല്ലാം.

അമ്മു ഗൗരവത്തിൽ പറഞ്ഞുകൊണ്ട് ഷർട്ടിന്റെ ബട്ടണുകൾ ഒന്നൊന്നായിട്ടു കൊടുത്തു.

അപ്പോഴേക്കും അവൻ, തന്റെ പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് അവളുടെ അധരത്തിൽ ഒന്ന് അമർത്തി..
പിടഞ്ഞുമാറാൻ അമ്മു ആഗ്രഹിച്ചങ്കിലും കഴിഞ്ഞിരുന്നില്ല, അതിനു മുന്നേ അവൻ നുണഞ്ഞു തുടങ്ങിയിരുന്നു,,,,

അവന്റെ വയറ്റിൽ ചെറുതായൊന്ന് ഇടിച്ചുകൊണ്ട് അമ്മു പിന്നിലേക്ക് മാറി..

ആഹ്, ഇതുകൊണ്ടെങ്കിലും തൃപ്തിപ്പെടാം അല്ലാതെ വേറെ മാർഗ്ഗമില്ലല്ലോ, എല്ലാം എന്റെ വിധി.

അമ്മുവിനെ നോക്കി ചുണ്ട് കൂർപ്പിച്ച് പറഞ്ഞുകൊണ്ട് നകുലൻ പുറത്തേയ്ക്കിറങ്ങി.

വാതിൽക്കൽ വരെ എത്തിയിട്ട് ഒന്ന് തിരിഞ്ഞു നോക്കി.

ഇനി ആളുകളൊക്കെ ചോദിച്ചു തുടങ്ങും വിശേഷമായില്ലേന്ന്, ഉടനെയെങ്ങാനും വല്ലതും നടക്കുമോ നിനക്ക് വല്ല പ്ലാനും ഉണ്ടോ?

ഇപ്പോൾ തൽക്കാലം ഒരു പ്ലാനും ഇല്ല, നകുലേട്ടൻ ഓഫീസിൽ പോയിട്ട് വരാൻ നോക്ക്…

ചിരിയോടെ അവനോട് പറഞ്ഞശേഷം  അമ്മു വാതിൽ അടച്ചു കുറ്റിയിട്ടു….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button