യൂസഫ് പഠാൻ നിലമ്പൂരിൽ; തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ അൻവർ പ്ലെയർ ഓഫ് ദി മാച്ച് ആകും
മലപ്പുറം: നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി. അൻവർ ‘പ്ലെയർ ഓഫ് ദി മാച്ച്’ ആകുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ യൂസഫ് പഠാൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു യൂസഫ് പഠാൻ നിലമ്പൂരിലെത്തിയത്. തൃണമൂലിന് കേരളത്തിൽ വളരാൻ സാധിക്കുമെന്നും അൻവർ തെരഞ്ഞെടുപ്പ് രംഗത്തെ ഓപ്പണറാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യൂസഫ് പഠാൻ ഏറെ നേരം കുട്ടികൾക്കൊപ്പം ടർഫിൽ ചെലവഴിച്ചു അൻവറിന്റെ നേതൃത്വത്തിൽ വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന റോഡ് ഷോയിലും രാത്രി 7 മണിക്ക് വഴിക്കടവിൽ വച്ചു നടക്കുന്ന പൊതുയോഗത്തിലും യൂസഫ് പഠാൻ സംസാരിക്കും. വടപുറം മുതൽ നിലമ്പൂർ ടൗൺ വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
