രാജ്ഭവനിൽ വീണ്ടും ഭാരതാംബ ചിത്രം; പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി മന്ത്രി വി ശിവൻകുട്ടി
രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം. സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി ശിവൻകുട്ടി ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ ആർ എസ് എസിന്റെ കേന്ദ്രമായി മാറിയെന്ന് മന്ത്രി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെയോ ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ ചിത്രമാണെങ്കിൽ നമുക്ക് മനസ്സിലാക്കാമായിരുന്നു. ഇത് ആരുടെ ചിത്രമാണ് വെച്ചതെന്ന് പോലും അറിയില്ല. അംഗീകരിക്കാൻ കഴിയാത്ത ചടങ്ങായതിനാൽ ബഹിഷ്കരിക്കുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിപ്പോന്നത്. തന്റെ പ്രതിഷേധം ഗവർണറെ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
