മന്ത്രി ഭാരതാംബയെ തള്ളിപ്പറഞ്ഞു; കാവിയോട് എന്തിന് അസഹിഷ്ണുതയെന്ന് കുമ്മനം രാജശേഖരൻ
രാജ്ഭവനിലെ ഭാരതാംബ ചിത്രം വിവാദത്തിൽ പ്രതികരിച്ച് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഒരു മന്ത്രി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നിന്ദയാണ് നടന്നത്. ഭരണനിർവഹണത്തിന്റെ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രമാണ് രാജ്ഭവൻ. അവിടെ നടക്കുന്ന പരിപാടികൾക്ക് പ്രോട്ടോക്കോളുണ്ട് മന്ത്രി ഭാരതാംബയെ തള്ളിപ്പറഞ്ഞു. അസഹിഷ്ണുത കുട്ടികളിലേക്ക് കടത്തി വിട്ടു. മന്ത്രി ഇറങ്ങിപ്പോയത് അനവസരത്തിലാണ്. കാവിയോട് മന്ത്രിക്ക് അസഹിഷ്ണുത എന്തിനാണെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു. നിലമ്പൂരിൽ പത്ത് വോട്ട് കിട്ടുമെന്ന തെറ്റിദ്ധാരണ കൊണ്ടാണ് മന്ത്രിയുടെ നടപടി. മന്ത്രിയുടെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പാണ്. ഭരണഘടനയെ അവഹേളിച്ചത് മന്ത്രിയാണെന്നും കുമ്മനം പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
