രാജ്യത്തെ നശിപ്പിച്ച നെഹ്‌റു മുസൽമാൻ, അഞ്ച് നേരം നിസ്‌കരിക്കുമായിരുന്നു: വിചിത്ര വാദവുമായി പിസി ജോർജ്
വർഗീയ പ്രസ്താവന നടത്തി, കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് പിസി ജോർജ്. മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളർത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റിൽ പാക്കിസ്ഥാന്റെ വിക്കറ്റ് പോകുമ്പോൽ ചിലർ അല്ലാഹു അക്ബർ വിളിക്കുന്നു. ഇതിന്റെ പേരിൽ പിണറായി കേസെടുത്താലും പ്രശ്‌നമില്ല കേസ് കോടതിയിൽ തീർത്തോളാമെന്നും പിസി ജോർജ് പറഞ്ഞു. ഇടുക്കിയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പിസി ജോർജിന്റെ പരാമർശം. ഇന്ത്യ എന്ന പേര് തിരുത്തണം. ഇത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്ന് നടന്നാൽ ഒരു കാര്യവുമില്ല. രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്‌റു എന്ന മുസൽമാനാണ്. ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ച് നേരം നിസ്‌കരിക്കുമായിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു. നെഹ്‌റു ഭരണഘടനയിലൂടെ രാജ്യത്തെ തകർത്തെന്നും പിസി ജോർജ് പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ
