സിപിഐ അടക്കമുള്ളവർക്ക് മുന്നണിയിലേക്ക് സ്വാഗതം; അൻവർ അടഞ്ഞ അധ്യായം: അടൂർ പ്രകാശ്
യുഡിഎഫിൽ നിന്ന് വിട്ടുപോയിട്ടുള്ള പലരെയും മുന്നണി സംവിധാനത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കേരളാ കോൺഗ്രസ് എം, ആർജെഡി എന്നിവർ മാത്രമല്ല, സിപിഐയും നേരത്തെ ഞങ്ങളുടെ മുന്നണിയിലായിരുന്നു. ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സമയത്താണ് അച്യുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത് അങ്ങനെ പല ചരിത്രവുമുണ്ട്. സിപിഐ ഇപ്പോൾ നിൽക്കുന്ന മുന്നണി സംവിധാനത്തിൽ അവർ തൃപ്തരമാണോ അല്ലയോ എന്നാണ് ചിന്തിക്കേണ്ടത്. അത് പ്രധാനപ്പെട്ടൊരു ഘടകമാണ്. അത്തരം കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുമെന്നും അടൂർ പ്രകാശ് പറഞ്ഞു. അത്തരം കാര്യങ്ങൾ സിപിഐയുമായി ചർച്ച ചെയ്യും. പിവി അൻവർ അടഞ്ഞ അധ്യായമാണ്. നിയമസഭയിലേക്ക് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ
