അവർ വളരുക, പാർട്ടിയെ തളർത്തുക എന്ന രീതി ശരിയല്ല; ഷാഫിയെയും മാങ്കൂട്ടത്തിലിനെയും വിമർശിച്ച് ഉണ്ണിത്താൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ക്രെഡിറ്റ് വിവാദത്തിൽ രമേശ് ചെന്നിത്തലക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും നോക്കരുത്. ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയാണ്. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തിൽ നിർണായക പങ്കുണ്ട്. വിജയത്തിന്റെ ക്രെഡിറ്റ് ആരും ഒറ്റയ്ക്ക് അടിച്ചെടുക്കാൻ ശ്രമിച്ചില്ലല്ലോ. അനാവശ്യമായ വിവാദത്തിന് ആരും മുതിരാൻ പാടില്ല. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ റീൽസുകളെയും രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. പ്രസ്ഥാനമാണ് വലുതെന്ന് ഇവർ മനസ്സിലാക്കണം. റീലുകൾ കൊണ്ട് വ്യക്തിപരമായ വളർച്ചയേയുള്ളു. അവർ മാത്രം വളരുക, പാർട്ടിയെ തളർത്തുക എന്ന രീതി ശരിയല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ
