വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാധിക്ഷേപം; 61കാരൻ പിടിയിൽ
വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ ലൈംഗികാധിക്ഷേപം നടത്തി മുങ്ങിയ വയോധികൻ പിടിയിൽ. ബത്തേരി മൂലങ്കാവ് കോറുമ്പത്ത് വീട്ടിൽ മാനു എന്ന അഹമ്മദിനെയാണ്(61) ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. വനിതാ സിവിൽ പോലീസ് ഓഫീസർമാരുടെ പരാതിയിലാണ് നടപടി ബത്തേരി, മീനങ്ങാടി, അമ്പലവയൽ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ആറ് കേസുകളുള്ളതായി പോലീസ് പറഞ്ഞു. ജൂൺ 30നാണ് 700ഓളം പേർ അംഗമായ മൊട്ടുസൂചി എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഇയാൾ ജില്ലയിലെ വനിതാ സിവിൽ പോലീസ് ഓഫീസർമാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയത് ലൈംഗിക ചുവയുള്ള വോയ്സ് മെസേജ് ആണ് ഇയാൾ അയച്ചത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. മൈസൂരുവിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ
