Friday, 13 November 2026 About Us · Contact Us

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ‍്യാർഥി സംഘടനകൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്

Protests Banned At Calicut University Police Warn Student - കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ‍്യാർഥി സംഘടനകൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര‍്യം വിശദീകരിച്ച് തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ‍്യാർഥി സംഘടനകൾക്ക് കത്തയച്ചിട്ടുണ്ട്. സർവകലാശാല കെട്ടിടങ്ങൾ, പരീക്ഷാ ഭവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ സമരമോ ധർണയോ നടത്താൻ‌ പാടില്ലെന്നാണ് ഉത്തരവിൽ പറ‍യുന്നത്.   കഴിഞ്ഞ കുറച്ചു നാളുകളായി സർവകലാശാലയിൽ തുടർച്ചായായി സമരങ്ങൾ നടന്നിരുന്നു. കൂടാതെ വിദ‍്യാർഥി സംഘടനകളുടെ സമരങ്ങൾ സംഘർഷത്തിൽ കലാശിക്കുന്ന സ്ഥിതിയിലേക്കും മാറിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. നിയമം ലംഘിച്ച് സമരം നടത്തിയാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വിദ‍്യാർഥി സംഘടനകൾക്ക് നൽകിയ കത്തിൽ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് കാലിക്കറ്റ് സർവകലാശാല അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

1 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

1 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

2 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

3 മണിക്കൂർ മുൻപ്
പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

4 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

4 മണിക്കൂർ മുൻപ്