പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലിറങ്ങുന്ന സിനിമാ ഷൂട്ടിംഗിനിടെ അപകടം; സ്റ്റണ്ട്മാൻ മരിച്ചു
സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ചു. എസ് എം രാജുവാണ് മരിച്ചത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള വേട്ടുവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. കാർ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നാഗപട്ടിനത്ത് വെച്ചായിരുന്നു ഷൂട്ടിംഗ്. അപകടത്തിന്റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. അതിവേഗത്തിൽ വന്ന എസ് യു വി റാമ്പിലൂടെ ഓടിച്ചു കയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചത്. നിയന്ത്രണം വിട്ട വാഹനം വായുവിൽ മലക്കം മറിഞ്ഞ് ഇടിച്ചുകുത്തി വീഴുകയായിരുന്നു. തകർന്ന കാറിൽ നിന്ന് രാജുവിനെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടൻ വിശാൽ അടക്കമുള്ള താരങ്ങൾ രാജുവിന് ആദരാഞ്ജലി അർപ്പിച്ചു. അതേസമയം പാ രഞ്ജിത്തും ആര്യയും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വർഷത്തിന് ശേഷം ദിലീപിന്‍റെ ബാന്ദ്ര ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്
