സ്വർണവിലയേക്കാളും കുതിപ്പ്: വെളിച്ചെണ്ണ വില കുതിച്ചുയരുന്നു, ലിറ്ററിന് 450 രൂപയ്ക്കും മുകളിൽ
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ഇതോടെ മലയാളികളുടെ അടുക്കള ബജറ്റ് കൂടിയാണ് താറുമാറാകുന്നത്. എന്തിനും ഏതിനും വെളിച്ചെണ്ണ ഉപയോഗിക്കുന്ന ശീലമാണ് പൊതുവെ മലയാളികൾക്കുള്ളത്. സാധാരണക്കാർക്ക് താങ്ങാനാകാത്ത രീതിയിലാണ് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് ഹോൾസെയിൽ മാർക്കറ്റുകളിൽ ലിറ്ററിന് 420 രൂപയും റീട്ടെയ്ൽ കടകളിൽ 450നും 480നും മുകളിലാണ് വില. ഓണം അടുക്കുന്നതോടെ വിലയിൽ ഇനിയും വർധനവുണ്ടാകുമെന്നാണ് ആശങ്ക. ലിറ്റിന് 600 രൂപയെങ്കിലും എത്തുമെന്ന് വ്യാപാരികളും പറയുന്നു തേങ്ങയുടെ ക്ഷാമവും വില വർധനവുമാണ് വെളിച്ചെണ്ണയുടെ വില വർധനവിനും കാരണമാകുന്നത്. 180 രൂപയിൽ നിന്നുമാണ് ഒരു വർഷത്തിനുള്ളിൽ തന്നെ വെളിച്ചെണ്ണ വില അഞ്ഞൂറിനടുത്ത് എത്തിയത്. വെളിച്ചെണ്ണ വില ഉയരുന്നതോടെ പാമോയിലിനും സൺഫ്ളവർ ഓയിലിനും ആവശ്യക്കാരുമേറുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ
