കോഴിക്കോട് പോലീസ് ചമഞ്ഞെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
കോഴിക്കോട് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. കെപി ട്രാവൽസ് മാനേജറും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് പോലീസ് എന്ന വ്യാജേന എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന. പാളയം എംഎം അലി റോഡിൽ വെച്ച് ബുധനാഴ്ച പുലർച്ചെയാണ് ബിജുവിനെ സംഘം കടത്തി കൊണ്ടു പോയത്. ഓഫീസിലെത്തിയ സമയത്ത് പോലീസ് എന്ന് പറഞ്ഞുവന്നവർ ബിജുവിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചു
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന്‍ വീണാ ജോര്‍ജിൻ്റെ മറുപടി

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി
