മഞ്ചേരി മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സികെ ഫർസീനയെയാണ്(35) മരിച്ച നിലയിൽ കണ്ടത് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ളാറ്റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഫർസീന സന്ദേശം അയച്ചിരുന്നു ജീവിതം അവസാനിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു സന്ദേശം. വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുകയും ചെയ്തിരുന്നു. പിന്നാലെയാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ച വരെ ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്നതായി സഹപ്രവർത്തകർ അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ
