കണ്ണൂർ വയലപ്രയിലെ യുവതിയുടെയും കുഞ്ഞിന്റെയും മരണം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു
കണ്ണൂർ വയലപ്രയിൽ യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. വയലപ്ര സ്വദേശി റീമ, മൂന്ന് വയസ്സുള്ള മകൻ എന്നിവരാണ് മരിച്ചത്. ഭർത്താവ് കമൽരാജ്, ഭർതൃമാതാവ് പ്രേമ എന്നിവർക്കെതിരെയാണ് കേസ് ഇരുവരും ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഭർതൃവീട്ടിലെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് റീമയുടെ കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാമ് റീമയും മകനും പുഴയിൽ ചാടിയത്. റീമയുടെ മൃതദേഹം അന്ന് വൈകുന്നേരവും കുട്ടിയുടേത് രണ്ട് ദിവസത്തിന് ശേഷവും കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പാണ് റീമയുടെ ഭർത്താവ് വിദേശത്ത് നിന്നെത്തിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
