വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
തൃശ്ശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ അക്ഷയ്(25) ആണ് അറസ്റ്റിലായത്. പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോകുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലായിരുന്നു. ഇതുവഴിയാണ് ഇവർ പരിചയപ്പെട്ടത് യുവതിയുമായി പ്രണയത്തിലാകുകയും അക്ഷയ് വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. തുടർന്ന് ലോഡ്ജിലേക്ക് ജൂലൈ 17ന് വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഒരു പാനീയം നൽകി മയക്കിയ ശേഷമാണ് പീഡനമെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതിന് ശേഷമാണ് യുവാവിന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് യുവതി മനസ്സിലാക്കിയത് ഇത് ചോദ്യം ചെയ്തതോടെ അക്ഷയ് യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. അക്ഷയ് പോക്സോ കേസ് അടക്കം അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
