പീഡന പരാതി: തന്നെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കം, നിയമപരമായി മുന്നോട്ടു പോകുമെന്ന് വേടൻ
വിവാഹ വാഗ്ദാനം നൽകി രണ്ട് വർഷത്തോളം പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ പ്രതികരിച്ച് റാപ്പർ വേടൻ. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതി. നിയമപരമായി മുന്നോട്ടു പോകുമെന്നും വേടൻ പ്രതികരിച്ചു മുൻകൂർ ജാമ്യാപേക്ഷ നൽകും. ഉടൻ ഹൈക്കോടതിയെ സമീപിക്കും. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടൻ പറഞ്ഞു. തൃക്കാക്കര പോലീസാണ് യുവതിയുടെ പരാതിയിൽ വേടനെതിരെ കേസെടുത്ത് 2021 മുതൽ 2023 വരെ തന്നെ പലയിടങ്ങളിലെത്തിച്ച് വേടൻ പീഡിപ്പിച്ചെന്നാണ് യുവ ഡോക്ടറുടെ പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും ബന്ധത്തിൽ നിന്നും വേടൻ പിൻമാറിയെന്നും പരാതിയിൽ പറയുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
