ബന്ധുവിനെ തലയ്ക്കടിച്ചു കൊന്ന കേസ്; അഭിഭാഷകന് ജീവപര്യന്തം തടവുശിക്ഷ
കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം തടവുശിക്ഷ. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് വരകാടിവെളി കോളനി സ്വദേശി മഹേഷിനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. വരകാടിവെളി സ്വദേശി സുദർശനനെ കൊലപ്പെടുത്തിയ കേസിലാണ് വിധി 2020 ഒക്ടോബർ 29നാണ് കൊലപാതകം നടക്കുന്നത്. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി ഷെഡ് വെച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുമ്പ് വടി കൊണ്ട് സുദർശനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു മഹേഷും സുദർശനനും ബന്ധുക്കളാണ്. കൊലപാതകം നടക്കുമ്പോൾ അഭിഭാഷക വിദ്യാർഥിയായിരുന്ന മഹേഷ്, വിചാരണ സമയത്ത് കോഴിക്കോട് പ്രാക്ടീസ് തുടങ്ങുകയായിരുന്നു
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
