Friday, 13 November 2026 About Us · Contact Us

കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരോടെ കലാകേരളം; പോസ്റ്റ്‌മോർട്ടം രാവിലെ

Kala Kerala Mourns Kalabhavan Navas Unexpected Demise - കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരോടെ കലാകേരളം; പോസ്റ്റ്‌മോർട്ടം രാവിലെ

നടൻ കലാഭവൻ നവാസിന് അന്താഞ്ജലി അർപ്പിച്ച് കലാ കേരളം. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി പത്ത് മണിയോടെ പോസ്റ്റ്‌മോർട്ടം നടത്തും. തുടർന്ന് ആലുവ ചൂണ്ടിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും വസതയിൽ ബന്ധുമിത്രാദികൾക്ക് മാത്രമായിരിക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമുണ്ടാകുക. നാല് മണിയോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദിൽ ഭൗതിക ശരീരം എത്തിക്കും. അഞ്ച് മണിയോടെ സംസ്‌കാരം നടക്കും ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിലെത്തിയ നവാസിനെ മരിച്ച നിലയിൽ കണ്ടത്. ഒരു ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. റൂം ബോയി ആണ് നവാസിനെ നിലച്ച് വീണ് കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്ക് പോകുമ്പോൾ ജീവനുണ്ടായിരുന്നതായി ഹോട്ടൽ അധികൃതർ പറയുന്നു മലയാളികളെ ചിരിയുടെ ലോകത്തേക്ക് കൊണ്ടുപോയ അതുല്യ കലാകാരനായിരന്നു നവാസ്. മിമിക്രിയിലൂടെ തുടങ്ങി അനവധി സിനിമകളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചിരുന്നു. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, ജൂനിയർ മാൻഡ്രേക്ക്, മായാജാലം, മൈ ഡിയർ കരടി, ചട്ടമ്പിനാട്, മേരാ നാം ഷാജി, ഡിറ്റക്ടീവ് ഉജ്ജ്വലൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടി രഹ്നയാണ് ഭാര്യ

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

1 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

2 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

3 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

3 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

3 മണിക്കൂർ മുൻപ്