സിനിമാ നയം ഈ സർക്കാരിന്റെ കാലത്ത് തന്നെ രൂപീകരിക്കും; കരട് രണ്ട് മാസത്തിനുള്ളിലെന്ന് മന്ത്രി
ഈ സർക്കാരിന്റെ കാലത്ത് തന്നെ സിനിമ നയം രൂപീകരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രണ്ട് മാസത്തിനുള്ളിൽ തന്നെ സിനിമ നയത്തിന്റെ കരട് തയ്യാറാക്കും. മലയാള സിനിമയിലെ സ്ത്രീകൾ സുരക്ഷിതരാണ്. സിനിമയോടുള്ള താത്പര്യത്തോട് വരുന്ന ചിലരെ ചൂഷണം ചെയ്യുന്നുണ്ട്. അത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീ വരുന്നുണ്ടെങ്കിൽ പുരുഷൻമാർ മാറിക്കൊടുക്കണം. പുരുഷൻമാരേക്കാൾ മികച്ച രീതിയിൽ സ്ത്രീകൾ പ്രവർത്തിക്കും. സിനിമാ, സീരിയൽ മേഖലയിൽ വരുന്ന എല്ലാ സ്ത്രീകൾക്കും 100 ശതമാനം സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന നിയമ നിർമാണം നടത്തുമെന്നും മന്ത്രി പറഞ്ഞു അതേസമയം സിനിമാ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള സിനിമാ കോൺക്ലേവ് തിരുവനന്തപുരത്ത് ആരംഭിച്ചു. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണരായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
