യു എസിൽ മലയാളി ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാളി ദമ്പതികളെ യുഎസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി സി ജി പ്രസാദ്(76), ഭാര്യ പെണ്ണൂക്കര പന്ത്രപാത്രയിൽ ആനി പ്രസാദ്(73) എന്നിവരാണ് മരിച്ചത്. പെൻസിൽവാനിയ ഹാരിസ്ബർഗിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത് ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുഎസിൽ തന്നെയുള്ള ആനിയുടെ സഹോദരൻ സിസി ഇവരുമായി സ്ഥിരം ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ ജൂലൈ 27ന് മുതൽ ഇവരെ വിളിച്ച് കിട്ടാതായതോടെ ആനിയുടെ മക്കളെ വിവരം അറിയിക്കുകയായിരുന്നു ആനിയുടെ മക്കൾ നൽകിയ വിവരം അനുസരിച്ച് പോലീസ് എത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. എസിയിലെ തകരാർ മൂലം വാതക ചോർച്ചയുണ്ടായി മരണം സംഭവിച്ചെന്നാണ് സൂചന. സംസ്‌കാരം 9ന് ഫിലാഡൽഫിയയിൽ നടക്കും.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
