Friday, 13 November 2026 About Us · Contact Us

കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് ഡോ. ഹാരിസ്

The Whole World Has Portrayed Him As A Thief Dr Harris Says - ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചു; പരാതിയുമായി പോകാനില്ലെന്ന് ഡോ. ഹാരിസ്
ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചു; പരാതിയുമായി പോകാനില്ലെന്ന് ഡോ. ഹാരിസ്

കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ഹാരിസ് ഹസൻ. ഈ മാസം നാല് മുതൽ ഡോ. ഹാരിസ് അവധിയിലാണ്. 29ന് നൽകിയ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് സമയം നീട്ടി ചോദിച്ചത്. വിദഗ്ധസമിതി റിപ്പോർട്ടിന്റെ പകർപ്പ് കിട്ടിയശേഷം വിശദീകരണം നൽകാമെന്നാണ് ഹാരിസിന്റെ നിലപാട്. ഇതിനായി മറ്റൊരാൾ മുഖേന വിവരാവകാശ അപേക്ഷയും നൽകി. റിപ്പോർട്ടിന്റെ ഉള്ളടക്കം അറിഞ്ഞാൽ മാത്രമേ വിശദമായ മറുപടി നൽകാൻ കഴിയൂ എന്നാണ് ഹാരിസ് പറയുന്നത്. അതിനിടെ മെഡിക്കൽ കോളജിൽ നിന്ന് ഉപകരണങ്ങൾ കാണാതായ സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്നും നാളെയും പരിശോധന നടത്തും. യൂറോളജി വിഭാഗത്തിലെ പരാധീനതകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ഹസനോട് വിശദീകരണം തേടിയത് സ്വാഭാവിക നടപടിയെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം വിശദീകരിച്ചത്. സർവീസ് ചട്ടലംഘനം നടത്തിയതിനുള്ള വിശദീകരണം മാത്രമാണ് ഡോ ഹാരിസ് ഹസനോട് തേടിയത് എന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിശദീകരണം രേഖാമൂലമോ നേരിട്ടോ നൽകാം. ചട്ടലംഘനം ഉൾക്കൊള്ളുന്നതാണ് വിശദീകരണമെങ്കിൽ അച്ചടക്ക നടപടി ഉണ്ടാവില്ല.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

2 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

3 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

3 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

3 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

4 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

4 മണിക്കൂർ മുൻപ്