കൂടെ നിന്നയാളാണ് ആരോഗ്യമന്ത്രി, ആരോ തെറ്റിദ്ധരിപ്പിച്ചു: ഡോ. ഹാരിസ്
തന്റെ കൂടെ നിന്നയാളാണ് ആരോഗ്യമന്ത്രിയെന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു. മന്ത്രി ആശുപത്രിയിലെത്തി കണ്ടിരുന്നു. അസുഖ വിവരങ്ങളെ കുറിച്ച് ചോദിച്ചെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു. കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയം സംഘടന ഏറ്റെടുത്തിട്ടുണ്ട്. പരിശോധന നടത്തിയവർക്ക് നെഫ്രോസ്കോപ്പും മോസിലോസ്കോപ്പും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകും. സത്യം പറഞ്ഞാൽ എനിക്കും ഡെലിവറി ടലാൻ ഏതാണ്, ബില്ല് ഏതാണെന്ന് അറിയില്ല. പ്രിൻസിപ്പലിനെ കുറ്റം പറയാനില്ല. അസ്വാഭാവികത ഒന്നുമില്ല. ആർക്കുവേണമെങ്കിലും എന്റെ മുറിയിൽ കയറാവുന്നതാണ്. മുറിയിൽ ഒരു രഹസ്യവുമില്ലെന്നും ഹാരിസ് പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
