Friday, 13 November 2026 About Us · Contact Us

കണ്ണൂർ കീഴറ സ്‌ഫോടനം: മരിച്ചത് മാട്ടൂൽ സ്വദേശി, വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെതിരെ കേസ്

Kannur Keezhara Blast Case Filed Against Anoop Malik Who - കണ്ണൂർ കീഴറ സ്‌ഫോടനം: മരിച്ചത് മാട്ടൂൽ സ്വദേശി, വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെതിരെ കേസ്

കണ്ണൂർ കീഴറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക് എന്നയാൾക്കെതിരെ കേസെടുത്തു. സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസ്. ഉത്സവങ്ങൾക്ക് വലിയ തോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ്. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്നാണ് പോലീസ് നൽകുന്ന സൂചന. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ്. മാട്ടൂൽ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനം നടന്ന വീട്ടിൽ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം നടന്നത്. വീട് പൂർണമായി തകർന്നു. സ്‌ഫോടനത്തിന് പിന്നാലെ ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറി. രണ്ട് പേരാണ് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്‌പെയർ പാർട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

1 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

2 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

2 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

3 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

3 മണിക്കൂർ മുൻപ്