World
ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് തരംഗം; ദിസനായകെയുടെ എൻപിപി അധികാരത്തിലേക്ക്
ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ സഖ്യം വിജയത്തിലേക്ക്. 225 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. നിലവിൽ 107 സീറ്റുകൾ എൻപിപി നേടിയിട്ടുണ്ട്.
അന്തിമ ഫലം വരുമ്പോൾ 150ലേറെ സീറ്റുകൾ എൻപിപി സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റിലേക്ക് ഒതുങ്ങിയ സഖ്യമാണ് ഇത്തവണ അധികാരത്തിലെത്താൻ പോകുന്നത്. റനിൽ വിക്രമസിംഗെ നേതൃത്വം നൽകുന്ന എസ് ജെ ബി 18 ശതമാനം വോട്ട് നേടിയിട്ടുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ദിസനായകയോട് പരാജയപ്പെട്ട റനിൽ വിക്രമസിംഗെ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. 1977ന് ശേഷം ആദ്യമായാണ് വിക്രമസിംഗെ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. രജപക്‌സെ സഹോദരൻമാരും ഇത്തവണ മത്സരത്തിനില്ല.