Kerala

മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാൽ ബുദ്ധിമുട്ടുക ഇടതുപക്ഷം: കുഞ്ഞാലിക്കുട്ടി

മുനമ്പം വിഷയത്തിൽ ചരിത്രത്തിലേക്ക് പോയാൽ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഭൂപ്രശ്‌നത്തിന്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടിനെ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കരുത്. വർഗീയ വിഭജനമുണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന വിഷയമാണിത്.

അത് കേരളത്തിന്റെ നല്ല അന്തരീക്ഷത്തിന് ചേർന്ന കാര്യമല്ല. മുസ്ലിം സംഘടനകൾ യോഗം കൂടി കാര്യം വ്യക്തമാക്കിയതാണ്. മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാർ മുൻകൈയെടുക്കണം. ഞങ്ങൾ സഹകരിക്കാമെന്നും പറഞ്ഞിരുന്നു. ഇതിന്റെ അതിന്റെ സാങ്കേതികത്വത്തിൽ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തെ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കരുത്

വിഷയത്തിലെ പഴയ ചരിത്രത്തിലേക്ക് പോയാൽ ബുദ്ധിമുട്ടുക ഇടതുപക്ഷമാണ്. ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ഈ പ്രശ്‌നം വരുന്നത്. 2009ൽ നിസാർ കമ്മീഷനെ നിയോഗിച്ചത് വി എസ് സർക്കാരാണ്. ആ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി പിടിച്ചെടുക്കണമെന്നൊക്കെ തീരുമാനിച്ചത്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുണ്ടായ നടപടികളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Related Articles

Back to top button