Kerala

ഇടവേള ബാബുവിനെതിരായ ബലാത്സംഗ പരാതി; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

നടനും താരസംഘടനയായ അമ്മയുടെ മുൻ ഭാരവാഹിയുമായ ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു നൽകിയ ഹർജിയിലാണ് ഉത്തരവ്

ജസ്റ്റിസ് ബദറുദ്ദീനാണ് കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകിയത്. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലായിരുന്നു ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തത്

കേസിലെ തുടർനടപടിക്രമങ്ങൾ കോടതി താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞും അമ്മയിൽ അംഗത്വം നൽകാമെന്നും പറഞ്ഞ് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാൻ ബാബു ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.

Related Articles

Back to top button