Kerala
സംഘർഷത്തിന് അറുതിയില്ലാതെ മണിപ്പൂർ; നദിയിൽ തലയറുത്ത നിലയിൽ മൃതദേഹങ്ങൾ, വ്യാപക അക്രമം
മണിപ്പൂരിൽ അയവില്ലാതെ സംഘർഷം തുടരുന്നു. ഇറെംഗ്ബാമിൽ കർഷകർക്ക് നേരെ വെടിവെപ്പ് നടന്നു. അസമിൽ നദിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ജിരിബാമിൽ അക്രമാസക്തരായ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു
അസമിലെ നദിയിൽ നിന്നാണ് തലയറുത്ത നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. മണിപ്പൂരിൽ നിന്ന് കാണാതായ മുത്തശ്ശിയുടെയും ചെറുമകന്റെയും മൃതദേഹങ്ങളാണ് ഇതെന്നാണ് നിഗമനം. അതേസമയം കുകി സായുധ സംഘങ്ങൾക്ക് നേരെ നടപടി ആവശ്യപ്പെട്ട് ജിരിബാമിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി
അഞ്ച് ആരാധനാലയങ്ങളും പെട്രോൾ പമ്പും 14 വീടുകളും അക്രമികൾ തീവെച്ച് നശിപ്പിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ ഒരു യുവാവ് കൊല്ലപ്പെട്ടു. 25 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.