Sports

സഞ്ജുവിന്റെ സെഞ്ച്വറിക്ക് ഒരു വിലയുമില്ല; അക്രമിനെ ഭയപ്പെടുത്തുന്ന താരം റിഷഭ് പന്ത്

സഞ്ജുവിനേക്കാളും മികച്ച വിക്കറ്റ് കീപ്പര്‍ പന്താണെന്ന്

ഓപ്പണിങിലേക്ക് പ്രൊമോഷന്‍ ലഭിച്ചതിനു ശേഷം കളിച്ച ഏഴു ടി20കളില്‍ മൂന്നു സെഞ്ച്വറികള്‍. അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. തുടര്‍ച്ചയായ രണ്ട് ടി20 സെഞ്ച്വറികള്‍, സിക്‌സറുകളും ഫോറുകളുമായി രണ്ട് മത്സരങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു സെഞ്ച്വറി ഇതാണ് ഇന്ത്യന്‍ ടീമിന്റെ മലയാളി അഹങ്കാരം സഞ്ജു സാംസണ്‍. എന്നാല്‍ ഇതൊന്നും പാക്കിസ്ഥാന്റെ ഇതിഹാസ താരം വസീം അക്രം കണ്ടിട്ടില്ലെന്നാണ് തോന്നല്‍.

അന്താരാഷ്ട്ര ടി20 കരിയറില്‍ അഞ്ചിന്നിങ്സുകള്‍ക്കിടെ മൂന്നു സെഞ്ച്വറികളുമായി കസറിയ മലയാളി താരം സഞ്ജു സാംസണിനേക്കാള്‍ റിഷഭ് പന്താണ് മികച്ച വിക്കറ്റ് കീപ്പര്‍ കം ബാറ്റ്‌സ്മാനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാക് ഇതിഹാസം.

ടി20 ഫോര്‍മാറ്റില്‍ റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം സഞ്ജു ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരിക്കെയാണ് വസീം അക്രത്തിന്റെ പ്രതികരണം.

റിഷഭ് പന്ത് ശരിക്കുമൊരു അദ്ഭുത താരമാണന്നാണ് വസീം അക്രമിന്റെ അഭിപ്രായം. താനൊരു അദ്ഭുതമാണെന്നു ലോകത്തിനു കാണിച്ചു തന്ന താരമാണ് റിഷഭ് പന്ത്. അവന്‍ ശരിക്കുമൊരു അമാനുഷികന്‍ തന്നെയാണ്. വലിയൊരു ട്രാജഡിയെ മറികടന്നാണ് ജീവിതത്തിലേക്കും ക്രിക്കറ്റിലേക്കും പന്ത് മടങ്ങിവന്നത്. കാറപകടത്തില്‍ അവനു പരിക്കേറ്റതിന്റെ ക്ലിപ്പുകള്‍ കണ്ടപ്പോള്‍ പാകിസ്താനില്‍ ഞങ്ങളെല്ലാം ഏറെ അസ്വസ്ഥരായിരുന്നു. എനിക്കും പന്തിന്റെ കാര്യത്തില്‍ വലിയ ആശങ്കയും അസ്വസ്ഥതയുമുണ്ടായിരുന്നു. അന്നു ഇതേക്കുറിച്ച് ഞാന്‍ ട്വീറ്റും ചെയ്തിരുന്നു.

ക്രിക്കറ്റിലേക്കു അവിശ്വസനീയ തിരിച്ചുവരവ് തന്നെയാണ് റിഷഭ് നടത്തിയതെന്നും അക്രം വ്യക്തമാക്കി. സഞ്ജു സാംസണിനെ വളരെ നേരത്തേ തനിക്കു അറിയുമായിരുന്നുവെന്നാണ് വസീം അക്രം പറയുന്നത്. ഐപിഎല്ലില്‍ ഞാന്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ സഞ്ജു സാംസണ്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ അന്നുതന്നെ അവനെക്കുറിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. സഞ്ജുവിനു നല്ല അനുഭവസമ്പത്ത് ഇപ്പോഴുണ്ട്. ബാറ്ററെന്ന നിലയില്‍ അവന്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്തേണ്ടത് ആവശ്യമാണ്. മികച്ച ബാറ്റിങ് ടെക്നിക്കും സഞ്ജുവിനുണ്ട്. – അദ്ദേഹം പറഞ്ഞു.

Related Articles

Back to top button