Gulf

ദുബൈ രാജ്യാന്തര വിമാനത്താവളം കൈകാര്യം ചെയ്തത് 6.86കോടി യാത്രക്കാരെ

ദുബൈ: 2024ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ 6.86 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത് ദുബൈ രാജ്യാന്തര വിമാനത്താവളം പുതിയ റെക്കാര്‍ഡിട്ടു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ഇതേ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6.3 ശതമാനം വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. വര്‍ഷത്തിന്റെ മൂന്നാം പാദമായ ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ അവസാനംവരെയുള്ള മൂന്നു മാസങ്ങളില്‍ മാത്രം 2.37 കോടി യാത്രക്കാരെയും 1,11,300 വിമാനങ്ങളെയും ദുബൈ വിമാനത്താവളം കൈകാര്യം ചെയ്തു. വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ മൊത്തം 3,27,700 വിമാനങ്ങളെയാണ് മാനേജ് ചെയ്തത്. ഓരോ വര്‍ഷത്തിലും 6.4 ശതമാനത്തോളം വളര്‍ച്ചയാണ് ഉണ്ടാവുന്നത്.

ദുബൈ രാജ്യാന്തര വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം 2024 വളരെ നല്ല വര്‍ഷമാണെന്ന് സിഇഒ പോള്‍ ഗ്രിഫ്ഫിത്സ് വ്യക്തമാക്കി. തുടര്‍ച്ചയായ വളര്‍ച്ചയാണ് വിമാനത്താവളം കൈവരിക്കുന്നത്. മികച്ച സര്‍വീസും സേവന രംഗത്തെ ഗുണമേന്മയുമാണ് ദുബൈ രാജ്യാന്തര വിമാത്താവളത്തിന്റെ ഹൈലൈറ്റ്. ജീവക്കാരുടെ പ്രയ്തനമാണ് ഇത്തരം ഒരു നേട്ടത്തിന് ഇടയാക്കുന്നത്. അവരുടെ അര്‍പണബോധവും എടുത്തുപറയേണ്ടതാണ്. മുന്‍പത്തേതിനെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ ഡയരക്ട് ട്രാഫിക്കാണ് വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത്. ഇത് മുമ്പൊന്നും കാണാന്‍ സാധിക്കാത്തതാണ്. ട്രാന്‍സ്ഫര്‍ ട്രാഫിക്ക് എന്ന അവസ്ഥയില്‍നിന്നുമുള്ള ക്രിയാത്മകമായ മാറ്റമാണിതെന്നും സിഇഒ പറഞ്ഞു.

Related Articles

Back to top button