അമ്മാളു: ഭാഗം 66 || അവസാനിച്ചു
[ad_1]
ഓണവും,വേണിയുടെ കല്യാണവും, അമ്പലത്തിലെ ഉത്സവവും,ഒക്കെ ആയിട്ട് തറവാട്ടിൽ എല്ലാവരും നന്നായി ആഘോഷിച്ചു…
അമ്മാളു വും വിഷ്ണുവും കൂടുതൽ അടുത്തതും സ്നേഹിച്ചതും, അത് തീവ്രം ആയതും ഒക്കെ ആ ഓണക്കാലത്തു ആയിരുന്നു.
അങ്ങനെ ഒന്നര മാസം പിന്നീട്ടപ്പോൾ ആണ് പുതിയ വിശേഷം മേലെടത്തു തറവാട്ടിനെ ആകെമാനം പൂത്തുലയിച്ചത്.
ചെറിയ തലകറക്കം പോലെ തോന്നിയിട്ട് അമ്മാളു മീരെയും കൂട്ടി ഹോസ്പിറ്റലിൽ പോയത് ആയിരുന്നു.വിഷ്ണു എത്താൻ കുറച്ചു ലേറ്റ് ആകുമെന്ന് പറഞ്ഞത് കൊണ്ട് പ്രഭ ആയിരുന്നു അവരെ രണ്ടാളെയും അയച്ചത്.
അങ്ങനെ ഹോസ്പിറ്റലിൽ ചെന്നു. പരിശോധിച്ചു.
അപ്പോളാണ് ആ വിവരം അറിയുന്നത്.
മീര ആണെങ്കിൽ പരിസരം പോലും മറന്നു അമ്മാളുവിനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.
അവിടെ വെച്ച് തന്നെ പ്രഭയെയും ലേഖയെയും ഒക്കെ വിളിച്ചുസന്തോഷ വർത്തമാനം അറിയിച്ചു.
വീണ്ടും ഒരു പൊൻ വസന്തം…എല്ലാവരിലും പുഞ്ചിരി, നറു നിലാവ് ഉദിച്ചത് പോലെ അമ്മാളു തുടുത്തു നിന്നപ്പോൾ അവളെ കെട്ടിപിടിച്ചു ആ കവിളിൽ മാറി മാറി മുത്തം കൊടുക്കാൻ വിഷ്ണു അതിയായി ആഗ്രഹിച്ചു.
ആ ആഗ്രഹം നടത്തിയ ശേഷം ആണ് അവൻ ശരിക്കും ഒന്ന് ശ്വാസം എടുത്തത് പോലും.
അവളുടെ നഗ്നമായ ആലില വയറിൽ മുഖം ചേർത്തു കുറെ സമയം കിടക്കും… അതാണ് പിന്നീട് ഉള്ള ദിവസങ്ങളിൽ അവന്റെ പതിവ്.
അച്ഛനും ഏട്ടനും ഒക്കെ വളരെ കാര്യമായിട്ട് ആണ് അമ്മാളുവിനോട് പെരുമാറുന്നത്.
അമ്മാളുവിന്റെ അച്ഛനും അമ്മയും പലതവണ, മകളെ കൂട്ടിക്കൊണ്ടുപോവാനായി വന്നുവെങ്കിലും, കോളേജിൽ പോകേണ്ടത് കാരണം അവൾ വീട്ടിലേക്ക് പോയില്ല. അവിടെ നിന്നും യാത്ര ചെയ്തു കോളേജിൽ എത്താൻ മാളുവിന് ബുദ്ധിമുട്ടായിരുന്നു.
പിന്നെ ഇടയ്ക്കൊക്കെ അവർ അവളെ കാണുവാനായി വന്നുകൊണ്ടേയിരുന്നു.
***
വിഷ്ണുവേട്ടാ, ദേ ആ തട്ടുകടയിൽ ഒന്ന് ചവിട്ടിക്കേ.. എനിക്ക് ഇത്തിരി ചൂട് ദോശയും തക്കാളി ചട്ണിയു കഴിക്കാൻ വല്ലാത്ത കൊതി തോന്നുന്നു.
തന്റെ വീർത്ത വയറിൽ ഒന്ന് തലോടി കൊണ്ട് അമ്മാളു പറഞ്ഞതും അവൻ പുഞ്ചിരിച്ചു കൊണ്ട് ഭാര്യ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചു.
എന്നിട്ട് അവൾക്ക് ഏറെ പ്രിയപ്പെട്ടത് എല്ലാം വാങ്ങി കൊടുത്തു.
അമ്മാളുവിനു ഇത് ഏഴാം മാസം ആണ്.
ഇന്ന് കൊണ്ട് ആയിരുന്നു അവളുടെ എക്സാം ഒക്കെ തീർന്നത്.. നാലഞ്ച് മാസം കൊണ്ട് കഴിയും എന്ന് പറഞ്ഞു എങ്കിലും എക്സാം ലേറ്റ് ആയിട്ട് തുടങ്ങിയത്.
ഒരു പ്രകാരത്തിൽ അവൾ എഴുതി തീർത്തത്.
ശേഷം ഇരുവരും കൂടി വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു പെണ്ണ് തന്റെ ആഗ്രഹം പറഞ്ഞതു.
എന്നും ഇത് പതിവ് ഉള്ളത് ആയതിനാൽ അവനു പ്രത്യേകിച്ച് ഒന്നും തോന്നിയതുമില്ല.
പാർസൽ വാങ്ങിയോ ഏട്ടാ..
നല്ല മൊരിഞ്ഞ ചൂട് ദോശ മുറിച്ചു ചമ്മന്തിയിൽ മുക്കി വായിലേക്ക് വെയ്ക്കുന്നതിനടിയിൽ അമ്മാളു ച്ചോദിച്ചു.
“അത് അവര് എടുത്തോളാം,ഞാൻ പറയേണ്ട കാര്യം ഇല്ലാലോ….”
സ്ഥിരം ആയിട്ട് വിഷ്ണുവും അമ്മാളുവും അവിടെ നിന്നാണ് കഴിക്കുന്നത്. ഒപ്പം വീട്ടിലേക്ക് എല്ലാവർക്കും മേടിച്ചോണ്ട് പോകുകയും ചെയ്യും.
വിഷ്ണുവിന് കുറച്ചു ദോശ മുറിച്ചു അവൾ വായിൽ വെച്ച് കൊടുത്തു,,
ഹ്മ്മ്…. മതി മതി, നീ കഴിച്ചോ, നിന്റെ കൊതി മാറട്ടെ, ഇല്ലെങ്കിലേ എന്റെ കൊച്ച് വലുതാകുമ്പോൾ
നിന്നെ പോലെ കൊതിച്ചി ആവും.
അവൻ പറഞ്ഞപ്പോൾ അമ്മാളു ഒന്ന് കൊഞ്ഞനാം കുത്തി കാണിച്ചു. എന്നിട്ട് വീണ്ടും ആസ്വദിച്ചു ഇരുന്നു ദോശ കഴിച്ചു.വീട്ടിൽ എത്തുമ്പോൾ വാതിൽക്കൽ കാണും അമ്മയും ഏടത്തിയും.
ശരിക്കും പറഞ്ഞാൽ രണ്ടു അമ്മമാരുടെയും സ്നേഹം ആണ് അവൾക്ക് ലഭിച്ചത്.
സ്വന്തം വീട്ടിലേക്ക് പോലും അയക്കാതെ അവൾക്ക് യാതൊരു കുറവും വരുത്താതെ പ്രഭയും മീരയും അവളെ നോക്കിയത്.
കുട്ടികൾ ആണെങ്കിലുമാകെ സന്തോഷത്തിൽ ആണ്, കുഞ്ഞുവാവ വരാനായി ദിവസം എണ്ണി അവർ കാത്തിരുന്നു
*—-***
രാത്രിയിൽ വിഷ്ണുവിന്റെ നെഞ്ചോരം ചേർന്നു ഇത്തിരി പാട് പെട്ടു തിരിഞ്ഞു കിടക്കുകയാണ് അമ്മാളു.
അവനും അവളുടെ നേർക്ക് തിരിഞ്ഞു വന്നു.
എന്നിട്ട് ആ നെറുകയിൽ മുത്തി.
എന്നാലും എന്റെ വിഷ്ണുവേട്ടാ, എനിക്ക് ഇപ്പോളും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല കേട്ടോ..
അവൾ വലതു കൈ എടുത്തു താടിയ്ക്ക് കയ്യും കൊടുത്തു വിഷ്ണുവിനെ നോക്കി.
“എന്താഡാ…എന്ത് പറ്റി…”
“അല്ല… കൃത്യം, ഒറ്റ മാസം കൊണ്ട്, ഇതെങ്ങനെ….”
മറുപടിയായി അവൻ അവളുടേ കാതിൽ എന്തോ പറഞ്ഞു..
“ഹോ….. നമ്മുടെ കുഞ്ഞാവേടെ ഒരു കാര്യം…ആള് ജഗ ജില്ലി ആണ് അല്ലേ .”
അവൾ പറഞ്ഞു നിറുത്തിയതും വിഷ്ണു ഒന്നെഴുന്നേറ്റു അവളുടെ വീർത്ത വയറിൽ അധരം ചേർത്തു.
ചക്കര വാവേ…… Love you…അവസാനിച്ചു.
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]