അലി ഖൊമേനി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; ഇറാനില്‍ മകൻ മൊജ്തബ പിൻഗാമിയായേക്കും
ഇറാനിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖൊമേനി ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മൊജ്തബ ഖൊമേനിയെ സുപ്രീം ലീഡറായി തെരഞ്ഞെടുത്തു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. പിതാവിന്റെ മരണത്തിന് മുമ്പ് തന്നെ മൊജ്തബ ചുമതല ഏറ്റെടുത്തേക്കുമെന്നാണ് വിവരം
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാനിൽ ആഭ്യന്തര പ്രതിസന്ധിയും രൂപപ്പെട്ടത്. കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കാതിരിക്കാനാണ് മൊജ്തബയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തതെന്നാണ് വിവരം. അലി ഖൊമേനിയുടെ പിൻഗാമിയെ കണ്ടെത്താനായി ഇറാനിൽ രഹസ്യ ചർച്ചകൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ ആഴ്ചകൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
85കാരനായ ഖൊമേനിക്ക് വിഷബാധയേറ്റെന്നും വാർത്തകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സംഭവത്തിന് പിന്നിൽ മൊസാദിന്റെ രഹസ്യ ഓപറേഷനാണെന്നും പ്രചാരണമുണ്ട്.