Gulf
ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം; ശൈഖ് സെയ്ഫ് ബിന്‍ സായിദിന്റെ നേതൃത്വത്തിലുള്ള യുഎഇ സംഘം ദോഹയില്‍
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യുഎഇ സംഘം ദോഹയിലെത്തി. ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ദോഹയില്‍ എത്തിയത്. മേഖലയുടെ സുരക്ഷയും അംഗ രാജ്യങ്ങളുടെ സഹകരണവുമാണ് 41ാമത് യോഗത്തിന്റെ മുഖ്യഅജണ്ട.
ജിസിസി രാജ്യങ്ങളിലെ ആഭ്യന്തര അണ്ടര്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പ്രത്യേക വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. ജിസിസി രാഷ്ട്രതലവന്മാരുടെ അഭിലാഷങ്ങള്‍ക്കൊത്ത് ഗള്‍ഫ് മേഖലയുടെ മൊത്തം സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഓരോ വര്‍ഷത്തെ യോഗവും സംഘടിപ്പിക്കുന്നത്. ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.