Thursday, 12 November 2026 About Us · Contact Us

പഹൽഗാം ഭീകരാക്രമണം: ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻ.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

Pahalgam Terror Attack Nia Files Chargesheet Against - National

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയ്ബ (LeT) തലവൻ ഹാഫിസ് സയീദിന് നേരിട്ട് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). കേസിൽ ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻ.ഐ.എ പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം (Supplementary Chargesheet) സമർപ്പിച്ചു.

​25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും ഉൾപ്പെടെ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഹാഫിസ് സയീദാണെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു. ലഷ്കർ ഇ തൊയ്ബയുടെ മുഖംമൂടി സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (TRF) വഴിയാണ് അതിർത്തി കടന്നുള്ള ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തത്. ഭാരതീയ ന്യായ സംഹിത (BNS), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഹാഫിസ് സയീദിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കൽ, അതിർത്തിക്കപ്പുറത്ത് ഇരുന്ന് ഗൂഢാലോചന നടത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

​ജമ്മുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ നേരത്തെ സമർപ്പിച്ച 1,597 പേജുള്ള പ്രധാന കുറ്റപത്രത്തിന്റെ തുടർച്ചയായാണ് ഈ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഡിജിറ്റൽ തെളിവുകളും ശാസ്ത്രീയ വിശകലനങ്ങളും വഴിയാണ് ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെയും ഹാഫിസ് സയീദിന്റെയും പങ്ക് എൻ.ഐ.എ കണ്ടെത്തിയത്. കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ വിപുലമായ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

5 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

5 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026