Thursday, 12 November 2026 About Us · Contact Us

തലമുറകളുടെ വാനമ്പാടി ഇനി ഓർമ; വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു

Generations Of Vanambadi Are No Longer Remembered Famous - S ജാനകി

മൈസൂരു: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയവും ദക്ഷിണേന്ത്യയുടെ വാനമ്പാടിയുമായ വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അവരുടെ മരണം വൈകിട്ടോടെയാണ് സംഭവിച്ചത്. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

​ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീത സപര്യയിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ പതിനേഴോളം ഭാഷകളിലായി നാൽപ്പതിനായിരത്തിൽപ്പരം ഗാനങ്ങളാണ് ജാനകിയമ്മ ആലപിച്ചത്. ഇതിൽ മലയാളികൾക്ക് എന്നും നെഞ്ചോടു ചേർക്കാൻ നൂറുകണക്കിന് അനശ്വര ഗാനങ്ങൾ അവർ സമ്മാനിച്ചു. ഭാവസാന്ദ്രമായ ആലാപന ശൈലിയിലൂടെയും ഏത് പ്രായത്തിലുള്ളവർക്കും അനുയോജ്യമായ രീതിയിൽ ശബ്ദം പരുവപ്പെടുത്താനുള്ള അസാധ്യമായ കഴിവിലൂടെയും അവർ കോടിക്കണക്കിന് ആരാധകരുടെ ‘ജാനകിയമ്മ’യായി മാറി.

​മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 4 തവണയും, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 14 തവണയും ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്. ജാനകിയമ്മയുടെ വിയോഗത്തോടെ ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ സുവർണ്ണ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. സംഗീത-സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രിയ ഗായികയ്ക്ക് അനുശോചനം രേഖപ്പെടുത്തി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

3 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

4 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026