ചേലക്കരയിൽ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചെന്ന് രമ്യ ഹരിദാസ്
ചേലക്കരയിലെ തോൽവിയെ കുറിച്ച് പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. 2021ലെ ഭൂരിപക്ഷം വെച്ച് നോക്കുമ്പോൾ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടിയോടും മുന്നണിയോടും ഹൃദയത്തിൽ നിന്ന് നന്ദി പറയുകയാണെന്നും രമ്യ ഹരിദാസ് പറഞ്ഞു
2021ലെ ഇടതുപക്ഷത്തിന്റെ നാൽപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മൂന്നിലൊന്ന് മാത്രമേ ഇത്തവണ അവർക്ക് നേടാനായിട്ടുള്ളു. യുഡിഎഫിനെ സംബന്ധിച്ച് കൃത്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വോട്ടിംഗിന്റെ വ്യത്യാസം ബൂത്തുകളുടെ കണക്കെടുപ്പിന് മാത്രമേ പറയാനാകൂവെന്നും രമ്യ ഹരിദാസ് പറഞ്ഞു
12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് വിജയിച്ചത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്ിതൽ പോലും രമ്യ ഹരിദാസിന് മുന്നിട്ട് നിൽക്കാൻ സാധിച്ചിരുന്നില്.