Kerala

മാങ്കൂട്ടത്തില്‍ മൂന്നാമതാകും; സുരേന്ദ്രനെ എയറിലാക്കി ട്രോളന്മാർ

രാജിവെച്ച് പാര്‍ട്ടിയെ രക്ഷിക്കണമെന്ന് ബി ജെ പി പ്രവര്‍ത്തകര്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും പ്രവര്‍ത്തകര്‍ ആഹ്ലാദ തിമര്‍പ്പിലാണ്. സാമൂഹിക മാധ്യമങ്ങളിലും ഈ ആഘോഷം അലതല്ലുകയാണ്. ബി ജെ പിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിച്ച് കയറിയ രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് നേരത്തേ പ്രവചിച്ച കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ട്രോളുകളുടെ മാലപ്പടക്കമാണ് പൊട്ടുന്നത്. ഇതിനിടെ രാജിവെച്ച് പാര്‍ട്ടിയെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് ബി ജെ പി പ്രവര്‍ത്തകരും കമന്റുമായി എത്തിയിട്ടുണ്ട്.

വടക്കുന്നാഥനു പിന്നാലെ വിശാലാക്ഷീ സമേത വിശ്വനാഥന്‍. പാലക്കാട് വിജയം എന്‍. ഡി. എ യ്ക്ക്. മൂന്നാം സ്ഥാനത്ത് യു. ഡി. എഫ്… എന്ന നവംബര്‍ 20ലെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇപ്പോള്‍ ട്രോളന്മാര്‍ പൊങ്കാലയിടുന്നത്. പോസ്റ്റ് ഇട്ട ദിവസം തന്നെ നിരവധി പേര്‍ പരിഹാസ കമന്റുമായി രംഗത്തെത്തിയിരുന്നു. സ്‌ക്രീന്‍ ഷോട്ട് എടുത്ത് വെച്ചിട്ടുണ്ടെന്നും ഫലം വന്നാല്‍ കാണാമെന്നുമൊക്കെ കമന്റിട്ടവര്‍ ഇപ്പോള്‍ കൂട്ടമായി വന്ന് കമന്റ് ബോക്‌സില്‍ പൊങ്കാലയിട്ട് പോകുകയാണ്.

ചിരി പടര്‍ത്തുന്ന ചില കമന്റുകള്‍ വായിക്കാം.
‘താങ്കള്‍ എത്രയും വേഗം രാജിവെക്കുക ഒരു ശുദ്ധികലശം അനിവാര്യം, ഉള്ളി പതിവ് തെറ്റിച്ചില്ല ഇനി അടുത്ത ഇലക്ഷന് വര്‍ഗീയത പറഞ്ഞു തള്ളി മറിക്കാന്‍ വരും, പണി അറിയില്ലെങ്കില്‍ രാജിവച്ചു പോകാന്‍ നോക്ക് സുരേന്ദ്രാ..ഇത് പട്ടി ഒട്ടു തിന്നത്തുമില്ല പശുവിനെ കൊണ്ടു തീറ്റിക്കുകയുമില്ല എന്നു പറഞ്ഞത് പോലെ ആയി കാര്യങ്ങള്‍, ബിജെപി കോട്ട എന്ന് പറയപ്പെടുന്ന പാലക്കാട് മുനിസിപ്പല്‍ ഏരിയയില്‍ ബിജെപിക്ക് 7000 വോട്ടിന്റെ കുറവ് ചാണക കുഴിയില്‍ നിന്ന് ആളുകള്‍ രക്ഷപെട്ട് തുടങ്ങി, കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ശ്രീ കെ സുരേന്ദ്രന് നന്ദി

ഉളുപ്പുണ്ടെങ്കില്‍ താനും, തന്റെ ഉപജാപകവൃന്ദങ്ങളും ഒഴിവായി തന്ന് ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന ഈ പ്രസ്ഥാനത്തെ രക്ഷിക്കൂ. Pls ‘, മാര്‍കെറ്റില്‍ ഉള്ളിക്ക് വില കുറഞ്ഞെന്ന് . ഉള്ള ഉള്ളി ചീഞ്ഞു, പാലക്കാട് ബി ജെ പി അപ്രസക്തമാകുന്നു
കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ 11000 വോട്ട് കുറവ് ( 6% ഇടിവ് )
രണ്ടാം സ്ഥാനത്തുള്ള ബിജെപി യും മൂന്നാം സ്ഥാനത്തുള്ള സിപിഎം ആയി 2021 ല്‍ 14000 വോട്ട് വ്യത്യാസം 2024 ല്‍ കേവലം 2200, നീ ഒക്കെ എന്ന് മതത്തിനേയും ദൈവത്തിനേയും കൂട്ടുപിടിച്ച രാഷ്ട്രീയം കളി നിര്‍ത്തുന്നോ , അന്ന് മലയാളികളില്‍ ചിലരെങ്കിലും നിനക്കൊക്കെ ഒരു സീറ്റ് എങ്കില്‍ നല്‍കുന്ന കാര്യം ചിന്തിച്ചു തുടങ്ങും!
നാണം കെട്ട ജന്‍മങ്ങള്‍,

Related Articles

Back to top button