Thursday, 12 November 2026 About Us · Contact Us

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

Power Outages For Hours Bangladesh Seeks Indias Help - ബംഗ്ലാദേശ്

ധാക്ക: കടുത്ത ഊര്‍ജ പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശ് സഹായത്തിനായി ഇന്ത്യയെ സമീപിച്ചു. ഊര്‍ജ പ്രതിസന്ധി നേരിടാന്‍ ഡീസല്‍ ലഭ്യമാക്കണമെന്നാണ് ബംഗ്ലാദേശ് ഇന്ത്യയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ബംഗ്ലാദേശ് ഊര്‍ജ മന്ത്രി ഇഖ്ബാല്‍ ഹസന്‍ മഹ്‌മൂദാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് ത്രിവേദിയോട് ഈ ആവശ്യം അറിയിച്ചത്. ബംഗ്ലാദേശിന്‍റെ പല ഭാഗങ്ങളിലും രൂക്ഷമായ വൈദ്യുതി തടസം നേരിടുന്നതിനാല്‍ ഷോപ്പിങ് മാളുകളും കടകളും മാര്‍ക്കറ്റുകളും രാത്രി 8 മണിയോടെ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ വാണിജ്യ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, വ്യവസായ മേഖലകള്‍ എന്നിവയും പ്രതിസന്ധിയിലായി. തലസ്ഥാന നഗരമായ ധാക്കയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി ക്ഷാമം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെ ചിലയിടങ്ങളില്‍ ദിവസവും 8 മുതല്‍ 10 മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനങ്ങളുടെ പ്രത്യേകിച്ച് പ്രകൃതിവാതകത്തിന്‍റെ ലഭ്യതക്കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ബംഗ്ലാദേശ് തങ്ങള്‍ക്ക് ആവശ്യമായ എണ്ണയുടെ 90 ശതമാനത്തിലധികവും വാതകത്തിന്‍റെ 30 ശതമാനത്തോളവും ഇറക്കുമതി ചെയ്യുകയാണ് പതിവ്. അതുകൊണ്ടു തന്നെ വിദേശത്തുനിന്നുള്ള വിതരണത്തിലുണ്ടായ തടസങ്ങള്‍ രാജ്യത്തിന്‍റെ ഊര്‍ജമേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

സമീപകാലത്തുണ്ടായ രണ്ട് സംഭവവികാസങ്ങള്‍ ബംഗ്ലാദേശിലെ സാഹചര്യം കൂടുതല്‍ വഷളാക്കുകയും ചെയ്തു. ജൂലൈ 21-നുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് യുഎസ് ആസ്ഥാനമായുള്ള ‘എക്‌സലറേറ്റ് എനര്‍ജി’ പ്രവര്‍ത്തിപ്പിക്കുന്ന എല്‍എന്‍ജി ടെര്‍മിനല്‍ അടച്ചിടേണ്ടി വന്നത് എല്‍എന്‍ജി വിതരണത്തില്‍ വലിയ കുറവുണ്ടാക്കി. ഈ ആഴ്ചയുടെ തുടക്കത്തില്‍ മാത്രമാണ് ഇതിന്‍റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചത്. അതേസമയം, കടലിലെ മോശം കാലാവസ്ഥ കാരണം കുറഞ്ഞത് രണ്ട് എല്‍എന്‍ജി കപ്പലുകള്‍ക്കെങ്കിലും തങ്ങളുടെ ചരക്ക് ഇറക്കാന്‍ കഴിഞ്ഞില്ല. ഇതിനു പുറമെ വൈദ്യുതി ഇറക്കുമതിയിലും കുറവുണ്ടായത് ആഭ്യന്തര വൈദ്യുതി ഉത്പാദനത്തെ ബാധിച്ചു.

വാതകക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തില്‍ ഏകദേശം 1,500 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്.

ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈന്‍ 2017 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഡീസല്‍ വിതരണത്തിന് സുപ്രധാന മാര്‍ഗം ഒരുക്കുന്നത് ഈ പൈപ്പ്‌ലൈനാണ്.

15 വര്‍ഷത്തെ കരാര്‍ പ്രകാരം പ്രതിവര്‍ഷം 1,80,000 മെട്രിക് ടണ്‍ ഡീസല്‍ ബംഗ്ലാദേശിന് നല്‍കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ തടസങ്ങള്‍ക്കിടയിലും, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി 30,000 ടണ്ണിലധികം ഡീസല്‍ ഇന്ത്യ ബംഗ്ലാദേശിന് നല്‍കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026