Gulf

യുഎഇ സന്ദര്‍ശന വിസ: റിട്ടേണ്‍ ടിക്കറ്റും ഹോട്ടല്‍ ബുക്കിങ്ങും അപേക്ഷയ്ക്കൊപ്പം നല്‍കണം

ദുബൈ: സന്ദര്‍ശന വിസ അനുവദിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി യുഎഇ. അപേക്ഷയോടൊപ്പം ദുബൈയില്‍നിന്ന് തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റ്, ദുബൈയില്‍ എവിടെയാണോ താമസിക്കാന്‍ ഉദ്ദേശിക്കുന്നത് ആ താമസ സ്ഥലം തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവ സമര്‍പ്പിക്കണമെന്നാണ് പുതുതായി അധികൃതര്‍ ആവശ്യപ്പെടുന്നതെന്ന് യുഎഇയിലെ ട്രാവല്‍ ഏജന്റുമാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുഎഇ വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞതിന് ശേഷമോ, മാതൃരാജ്യത്തുനിന്നോ, മറ്റേതെങ്കിലും രാജ്യത്തുനിന്നോ യാത്രക്കാരന്‍ വിമാനം കയറുന്നതിനു മുന്‍പോ ആയിരുന്നു നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്. താമസത്തിന്റെ തെളിവും മടക്ക ടിക്കറ്റുകളും 3,000 ദിര്‍ഹത്തിന്റെ തത്തുല്യമായ കറന്‍സിയും ആവശ്യപ്പെടാറ്. എന്നാല്‍ ഇപ്പോള്‍, അവര്‍ വിസയ്ക്കുള്ള അപേക്ഷയോടൊപ്പം ഈ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥയെന്ന് ഗലദാരി ഇന്റര്‍നാഷണല്‍ ട്രാവല്‍ സര്‍വീസസ് മാനേജര്‍ മിര്‍ വസീം രാജ വ്യക്തമാക്കി.

Related Articles

Back to top button