സച്ചിനെയും അര്ജുന് തെണ്ടുല്‍ക്കറെയും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; ഐ പി എല്ലിലും നെപ്പോട്ടിസം എന്ന് ആരോപണം
മുംബൈ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ രോഷം
ഐ പി എല്ലിന്റെ താരലേലത്തില്‍ സച്ചിന് ടെണ്ടുല്‍ക്കറിന്റെ മകനെ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് മുംബൈ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് വിവാദം. ലേലത്തിന്റെ ആദ്യഘട്ടത്തില്‍ ആര്‍ക്കും വേണ്ടാതിരുന്ന അര്‍ജുനെ ഒടുവില്‍ മുംബൈ തന്നെ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടാണ് ആരോപണം രൂക്ഷമായിരിക്കുന്നത്. ആര്‍ക്കും വേണ്ടാത്ത അര്‍ജുനെ തുടര്‍ച്ചയായ നാലാം കൊല്ലവും മുംബൈ സ്വന്തമാക്കിയെന്നും ഇതിന് പിന്നില്‍ സച്ചിന് ആണെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്. അര്‍ജുനെക്കാള്‍ നന്നായി കണക്കുന്ന പൃഥ്യു ഷായെ തഴഞ്ഞാണ് അര്ജുന് മുംബൈയിലേക്കുള്ള ടിക്കറ്റ് ലഭിച്ചതെന്നും ആരോപണമുണ്ട്.
അതേസമയം, ഐ പി എല്ലില്‍ നെപ്പോട്ടിസം ഉണ്ടെന്നതിന്റെ തെളിവാണിതെന്നും ഇത് കളിയുടെ സൗന്ദര്യം നഷ്ടപ്പെടുത്തുമെന്നും കായിക വിദഗ്ധര്‍ ട്വീറ്റ് ചെയ്തതായി ഇന്ത്യാ ടുഡെ റിപോര്‍ട്ട് ചെയ്തു.
മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ക്കിടയിലെ പ്രതിഷേധവും ട്രോളുകള്‍ക്കും പിന്നാലെ മലയാളത്തിലും ഈ വിഷയത്തില്‍ ട്രോളുകളും ആരോപണങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അര്ജുന് ടെണ്ടുല്‍ക്കറിനെ മുംബൈയിലേക്ക് എടുക്കാന്‍ സച്ചിന് തന്നെ പണം നല്‍കുകയായിരുന്നുവെന്നതാണ് ഇതിലെ പ്രധാന ആരോപണം.