സിജെപി പ്രവർത്തകരെ വിട്ടയക്കണം; ഇല്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് സോനം വാങ്ചുക്ക്; ഡൽഹിയിലേക്ക് മടങ്ങുന്നതും പരിഗണനയിൽ
ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സാമൂഹ്യപ്രവർത്തകൻ സോനം വാങ് ചുക്ക്. വിട്ടയച്ചില്ലെങ്കിൽ താൻ സമരം ചെയ്യും. പദയാത്രയോ ധാരണയോ നടത്തും. ഡൽഹിയിലേക്ക് മടങ്ങിയെത്തുന്നതും പരിഗണനയിലെന്ന് സോനം വാങ് ചുക്ക് വ്യക്തമാക്കി. നേരത്തെ, മുൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സോനം വാങ് ചുക്ക് നിരാഹാര സമരം നടത്തിയിരുന്നു.
ഇന്ന് രാവിലെയാണ് ജന്തർ മന്തറിലേക്ക് കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച മാർച്ച് ഡൽഹി പൊലീസ് തടഞ്ഞത്. മാർച്ചിനെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രാൻക, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിനെതിരെ സിജെപി കോടതിയെ സമീപിച്ചു. ജന്തർമന്തറിലേക്ക് തിരിച്ച മൂവായിരത്തിലധികം പ്രതിഷേധക്കാരെ പൊലീസ് പല സ്ഥലങ്ങളിൽ കസ്റ്റഡിയിൽ എടുത്തു.
അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത നേതാക്കൾ എവിടെയാണെന്ന് അറിയില്ലെന്ന് സിജെപി നേതാക്കൾ ആരോപിച്ചു. ഡൽഹിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരെ സമരം തുടരുമെന്നും സിജെപി നേതാക്കൾ വ്യക്തമാക്കി. അഭിജീത് ദീപ്കെയെ പൊലീസ് മാനസികമായി പീഡിപ്പിക്കുകയാണ്. അഭിഭാഷകരോടോ കുടുംബത്തിനോടോ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സിജെപി കുറ്റപ്പെടുത്തി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻ

രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം
