Sports

സഞ്ജുവിന് ഇത് മോശം ഐ പി എല്ലാകും; ദുര്‍ബല ടീമുമായി രാജസ്ഥാന്‍ റോയല്‍സ്

ഫൈനല്‍ റൗണ്ടിലെത്താന്‍ സാധ്യതയില്ലെന്ന് ആരാധകര്‍

ഐ പി എല്ലിന്റെ ആദ്യ കിരീടം ചൂടിയ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ സീസണില്‍ കപ്പിനരികെ ഇടറി വീണ രാജസ്ഥാന്‍ റോയല്‍സിന് ഇക്കുറി കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. വലിയ പ്രതീക്ഷകളുമായി ലേലത്തിനിരുന്ന രാജസ്ഥാന്റെ ഉടമകള്‍ക്ക് എവിടെയൊക്കെയോ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

കപ്പടിക്കാന്‍ പ്രാപ്തമായ ടീമല്ല സഞ്ജുവിന് ലഭിച്ചതെന്നും സഞ്ജു നല്ലവണ്ണ വിയര്‍ക്കേണ്ടി വരുമെന്നും ഒരു വിഭാഗം ആരാധകര്‍ വ്യക്തമാക്കുന്നു. കേരളത്തിലടക്കം പതിനായിരക്കണക്കിന് ആരാധകരുള്ള രാജസ്ഥാന്‍ റോയല്‍സ് ആദ്യ റൗണ്ടില്‍ നിന്ന് തന്നെ പുറത്തായേക്കുമെന്ന ഭീതിയും ഇവര്‍ പങ്കുവെക്കുന്നുണ്ട്.

ജോഫ്ര ആര്‍ച്ചര്‍, വനിന്ദു ഹസരംഗ എന്നിവരടക്കം ചില മികച്ച കളിക്കാരെ റോയല്‍സിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ടീമിലെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.

അടുത്ത ഐപിഎല്ലില്‍ പതറാനുള്ള ചില പ്രധാനപ്പെട്ട ദൗര്‍ബല്യങ്ങള്‍ കാരണങ്ങള്‍ റോയല്‍സ് ടീമിനുണ്ടത്രെ.

ബാറ്റിങിലെ അനുഭവസമ്പത്തിലായ്മയാണ് ഇതിലെ പ്രധാന പ്രശ്‌നം. നായകനായ സഞ്ജു സാംസണിനെയും യശ്വസി ജയ്‌സാളിനെയും മാറ്റി നിര്‍ത്തിയാല്‍ കാര്യമായ ടി20 അനുഭവസമ്പത്തുള്ള താരങ്ങള്‍ റോയല്‍സിനില്ലെന്ന് തന്നെ പറയാം. റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവര്‍ക്കൊന്നും വേണ്ടത്ര അനുഭവസമ്പത്തില്ല. ഈ കാരണത്താല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇവര്‍ ഫ്ളോാപ്പായേക്കുകയും ചെയ്യും. കഴിഞ്ഞ സീസണ്‍ നോക്കിയാല്‍ റോയല്‍സ് നിരയില്‍ ജോസ് ബട്ലറെന്ന ഏറെ അനുഭവസമ്പത്തുള്ള ഇംഗ്ലീഷ് ബാറ്ററും അവരുടെ ക്യാപ്റ്റനുമായ താരമുണ്ടായിരുന്നു. സഞ്ജുവടക്കമുള്ളവര്‍ ഫ്ളോപ്പായ ചില മല്‍സരങ്ങളില്‍ ടീമിനെ രക്ഷിച്ചതും അദ്ദേഹമാണ്. എന്നാല്‍ പുതിയ സീസണില്‍ ബട്ലര്‍ റോയല്‍സിന്റെ കൂടെയില്ല. പകരക്കാരനായി മറ്റൊരു മികച്ച താരത്തെ വാങ്ങാന്‍ റോയസല്‍സിനു കഴിഞ്ഞിട്ടുമില്ല. റോയല്‍സിനെ വലയ്ക്കുന്ന രണ്ടാത്തെ കാര്യം ബാക്കപ്പ് റോളുകളിലേക്കു മികച്ച കളിക്കാരില്ലെന്നതാണ്. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് നിരയും അത്ര മികച്ചതല്ല. കൂടാതെ ആര്‍ച്ചറുടെ ഫോമിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Related Articles

Back to top button