Monday, 23 November 2026 About Us · Contact Us

കേരളത്തിന്റെ നെല്ലച്ഛന് വിട: പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

Padma Shri Cheruvayal Raman Passes Away - ചെറുവയൽ രാമൻ

വയനാട്ടിലെ പരമ്പരാഗത കർഷകൻ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു. പത്മശ്രീ പുരസ്ക്കാര ജേതാവാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയത്തിനു താഴെ ഞരമ്പ് പൊട്ടിയാണ് മരണം. ഉദരസംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സ നടത്തിവരികയായിരുന്നു. കേരളത്തിന്റെ നെല്ലച്ഛൻ എന്നാണ് അദേഹം അറിയപ്പെട്ടിരുന്നത്. വയനാട്ടിലെ പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനായിരുന്നു. 2023ലാണ് രാജ്യം ചെറുവയൽ രാമനെ പത്മശ്രീ നൽകി ആദരിച്ചത്.

വരുംതലമുറയ്ക്കായി പൈതൃക നെൽവിത്ത് സംരക്ഷകൻ എന്ന വിലാസംമാത്രം ബാക്കിയാക്കി ഇക്കാലമത്രയും ജീവിക്കുകയായിരുന്നു രാമൻ. . 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. നെല്ലിനങ്ങളുടെ ഒരു ജീൻബാങ്കർ ആണ് ചെറുവയൽ രാമൻ. കുറിച്യസമുദായത്തിൽപ്പെട്ട ഇദ്ദേഹം 32 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു. നെൽ വിത്തുകൾ കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെ തോട്ടത്തിൽ സംരക്ഷിച്ചുവരുന്നു. നിരവധി വിദ്യാർത്ഥികളും ഗവേഷകരും കർഷകരും നിത്യേന ഈ പുരയിടം സന്ദർശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർ

ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർ

3 മണിക്കൂർ മുൻപ്
ജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി

ജീവന് വിലയില്ലാത്ത സര്‍ക്കാര്‍; നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല: വളര്‍മതി

3 മണിക്കൂർ മുൻപ്
​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപി

3 മണിക്കൂർ മുൻപ്
ശക്തമായ മഴയ്ക്ക് സാധ്യത;നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത;നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

4 മണിക്കൂർ മുൻപ്
കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് നീക്കം; സണ്ണി ജോസഫിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാൻ വി.ഡി. സതീശൻ പക്ഷം, പ്രതിരോധവുമായി കെ.സി. വിഭാഗം

കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് നീക്കം; സണ്ണി ജോസഫിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാൻ വി.ഡി. സതീശൻ പക്ഷം, പ്രതിരോധവുമായി കെ.സി. വിഭാഗം

5 മണിക്കൂർ മുൻപ്
ധനരാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; വെറുതെ വിട്ടവർക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് എം.വി. ജയരാജൻ

ധനരാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; വെറുതെ വിട്ടവർക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് എം.വി. ജയരാജൻ

6 മണിക്കൂർ മുൻപ്