നവീൻ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. പ്രത്യേക അന്വേഷണ സംഘത്തലവനാണ് നിർദേശം നൽകിയത്. ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേ, കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ ഡിസംബർ 6ന് കോടതി വാദം കേൾക്കും
ഹർജിയിൽ സർക്കാരിനോടും സിബിഐയോടും കോടതി നിലപാട് തേടി. പ്രത്യേക അന്വേഷണ സംഘം പേരിന് മാത്രമാണെന്നായിരുന്നു കുടുംബം ആരോപിച്ചത്. എസ് ഐ ടി അന്വേഷണത്തിൽ തൃപ്തിയില്ല. നീതി ലഭിക്കാൻ സിബിഐ അന്വേഷണം വേണമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹർജിയിൽ ആവശ്യപ്പെടുന്നത്
പോലീസ് അന്വേഷണത്തിൽ പോരായ്മകളുണ്ട്. നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയിക്കുന്നു. പ്രതികളുടെ രാഷ്ട്രീയ സ്വാധീനം കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കുടുബം ഹർജിയിൽ പറയുന്നു.