മരണം സംഭവിച്ചാലും സമരം തുടരും; യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം നടത്തുമെന്ന് വളർമതി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നാളെ യുവജനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. മരണം സംഭവിച്ചാലും സമരം തുടരുമെന്ന് സമരസമിതി കൺവീനർ എസ് വളർമതി പറഞ്ഞു. അധികാരത്തിന്റെ ഹുങ്ക് കൈയിൽ വെച്ചാൽ മതി. ഇന്നലെ വലിച്ചിഴച്ചാണ് പൊലീസ് തന്നെ കൊണ്ടുപോയതെന്നും എസ് വളർമതി പറഞ്ഞു
സമരം അടിച്ചമർത്താനുള്ള നിരവധി നീക്കങ്ങൾ നടത്തുന്നുണ്ടെന്നും നടക്കാത്ത പ്രതിഷേധത്തിന്റെ പേരിൽ കേസ് എടുത്തുവെന്നും വളർമതി ആരോപിച്ചു. പാവപ്പെട്ടവനെ എന്തും ചെയ്യാമെന്ന മനോഭാവമാണ്. പൊലീസുകാർ ഇന്നലെ വലിച്ച് ഇഴച്ചാണ് കൊണ്ടുപോയത്. ആശുപത്രിയിൽ വെച്ച് തന്റെ ഫോൺ വരെ ഡോക്ടർ പിടിച്ചുവെച്ചു. ഇതൊക്കെ എന്ത് തരം മര്യാദയാണെന്ന് വളർമതി ചോദിച്ചു. ഏത് രീതിയിൽ സമരം അടിച്ചമർത്താൻ ശ്രമിച്ചാലും പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.
നീതി പൂർവമായ കാര്യമാണ് തങ്ങൾ ആവശ്യപ്പെടുന്നത്. കുട്ടികളുടെ ആനുപാതം കുറയ്ക്കുകയെന്നത് സർക്കാർ ചെയ്യേണ്ടതാണ്. സാമ്പത്തിക ബാധ്യതയുടെ പേരും പറഞ്ഞ് ഒഴിവാക്കുകയല്ല ചെയ്യേണ്ടത്. ഉത്തരവിറങ്ങുന്നതുവരെ സമരം ചെയ്യുമെന്ന് എസ് വളർമതി വ്യക്തമാക്കി. ഇനി ചർച്ചയ്ക്ക് ഇല്ല, പരിഹാരമാണ് വേണ്ടത്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ പൊലീസിനെ ഉപയോഗിച്ച് സമരത്തെ പൊളിക്കാനാണ് ശ്രമമെന്ന് ഉദ്യോഗാർഥികൾ പറയുന്നു. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിയ സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണ് സർക്കാരിന്റെതെന്നും ഉദ്യോഗാർഥികൾ വിമർശിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഫൈസ, എഫ് ട്യൂൺ, ഗോറി; പല പേരുകളിൽ എത്തുന്നത് ഒരേ ക്രീം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

പത്ത് വയസ്സുകാരിക്ക് നേരെ 70കാരന്റെ അതിക്രമം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ

അടിമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ; 25-കാരി പൊലീസ് നിരീക്ഷണത്തിൽ

ശബരിമല തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി: 5000 രൂപ വരെ പിഴ

അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നത് തടയാൻ നടപടിയുമായി ആരോഗ്യവകുപ്പ്; വ്ലോഗർമാർക്കും പിടിവീഴും
