കൊല്ലങ്കോട്-തൃശ്ശൂർ റെയിൽപ്പാത പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു; സാമ്പത്തിക നേട്ടമില്ലെന്ന് റെയിൽവേ
തൃശൂർ: ദക്ഷിണ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത സാധ്യതയായി അവതരിപ്പിച്ച കൊല്ലങ്കോട്-തൃശൂർ റെയിൽപ്പാത പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.
യാത്രാ, ചരക്ക് ഗതാഗത സാധ്യതകൾ കുറവാണെന്ന വിലയിരുത്തലിലാണ് പദ്ധതി റെയിൽവേ മന്ത്രാലയം തള്ളിയത്. പാർലമെന്‍റിൽ കെ. രാധാകൃഷ്ണൻ എംപി ഉന്നയിച്ച നോട്ടീസിന് മറുപടിയായാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
കൊല്ലങ്കോടിനെയും തൃശൂരിനെയും നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് 59 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയ്ക്കായി പ്രാഥമിക സാധ്യതാ പഠനം നടത്തിയിരുന്നു.
എന്നാൽ ഈ പാതയിലൂടെ പ്രതീക്ഷിക്കുന്ന യാത്രാ സാന്നിധ്യവും ചരക്കുനീക്കവും പദ്ധതിക്ക് അനുമതി നൽകാൻ തക്കവിധം പര്യാപ്തമല്ലെന്നാണ് പഠനത്തിൽ വ്യക്തമായതായും വൻ തുക മുടക്കി പുതിയ പാത നിർമിക്കുന്നതിന് തക്കതായ സാമ്പത്തിക അല്ലെങ്കിൽ ഗതാഗത നേട്ടം പദ്ധതിക്കുണ്ടാവില്ലെന്നും സഭയിൽ റെയിൽവേ മന്ത്രി വ്യക്തമാക്കി.
ദീർഘകാലമായി മലബാർ, മധ്യകേരള മേഖലകളിലെ യാത്രക്കാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്ന പ്രധാന വികസന പദ്ധതികളിലൊന്നായിരുന്നു കൊല്ലങ്കോട്-തൃശൂർ റെയിൽപ്പാത. എന്നാൽ പദ്ധതിയിൽ നിന്ന് റെയിൽവേ മന്ത്രാലയം പിന്മാറിയതോടെ പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പാണ് അവസാനിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

കാസർകോട് കർണാടകയുടേതാകണം; പഴയ ലയന ആവശ്യം വീണ്ടും ചർച്ചയാക്കി സാഹിത്യകാരൻ ഡോ. രാമാനന്ദ ബനാരി

കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

വയോജനങ്ങളുടെ സംരക്ഷണത്തിന് കർശന നിയമം; സ്വത്ത് എഴുതി വാങ്ങി മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി

എൽപിഎസ്ടി സമരത്തിൽ ഭിന്നത രൂക്ഷം; സർക്കാർ അംഗീകരിച്ച നാല് ആവശ്യങ്ങൾ തള്ളിക്കളഞ്ഞ സമരസമിതിക്കെതിരെ വിമത വിഭാഗം രംഗത്ത്
