Kerala

കോഴിക്കോട് മലബാർ ഗോൾഡിൽ നിന്ന് ആറര പവന്റെ സ്വർണമാല മോഷ്ടിച്ചു; യുവാവ് പിടിയിൽ

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമിൽ നിന്ന് സ്വർണമാല മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിറാണ്(28) പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതിയെ നടക്കാവ് പോലീസ് പിടികൂടിയത്

കഴിഞ്ഞ ദിവസമാണ് ജാബിർ ആറര പവന്റെ സ്വർണമാല മോഷ്ടിച്ചത്. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവെക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു

വീട്ടിൽ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങിക്കാമെന്ന് പറഞ്ഞ് യുവാവ് ജീവനക്കാരൻ കാണാതെ മാല കൈക്കലാക്കി ഷോറൂമിൽ നിന്ന് പോകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related Articles

Back to top button