മാളികപ്പുറത്ത് തേങ്ങ ഉരുട്ടലും മഞ്ഞൾ വിതറലും ആചാരമല്ല; അസൗകര്യമുണ്ടാക്കരുതെന്ന് ഹൈക്കോടതി
ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിന് ചുറ്റും മഞ്ഞൾ വിതറുന്നതും മറ്റ് ഭക്തർക്ക് അസൗകര്യമാകരുതെന്ന് ഹൈക്കോടതി. ഈ ചടങ്ങുകൾ ആചാരത്തിന്റെ ഭാഗമല്ല. അതുകൊണ്ട് തന്നെ മറ്റുള്ള ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ഇക്കാര്യം സംബന്ധിച്ച് അവബോധമുണ്ടാക്കാനുള്ള കാര്യങ്ങൾ പരസ്യപ്പെടുത്തണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി
ശബരിമല പടിയിൽ പോലീസുകാർ നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്ന് ശബരിമല പോലീസ് കോ ഓഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി
ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുകയും ആചാരങ്ങൾ പാലിക്കുകയും വേണമെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് എസ് ശ്രീജിത്ത് നേരിട്ട് ഹാജരാകുമെന്ന് സർക്കാർ ഇന്നലെ പറഞ്ഞിരുന്നു.