Gulf
ഒമാനില്‍ ഇന്നുമുതല്‍ ശക്തായ കാറ്റടിക്കും; കടല്‍ പ്രക്ഷുബ്ധമാവും
മസ്‌കത്ത്: ഇന്ന് മുതല്‍ ഒമാനില്‍ ശക്തമായ കാറ്റടിക്കുമെന്നും കടല്‍ പ്രക്ഷുബ്ധമാവുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍, ദാഹിറ, ദാഖിലിയ, അല്‍ വുസ്ത, മുസന്ദം, ബുറൈമി എന്നീ ഗവര്‍ണറേറ്റുകളെയാണ് കാറ്റും കടല്‍ക്ഷോഭവും ബാധിക്കുക. ശക്തമായ പൊടിക്കാറ്റുണ്ടാവുമെന്നതിനാല്‍ ദൂരക്കാഴ്ച നന്നേ കുറയാന്‍ ഇടയുള്ളതിനാല്‍ പുറത്തിറങ്ങുന്നവരും വാഹനം ഓടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.
ഒമാന്‍ കടലിലും മുസന്ദം തീരങ്ങളിലും രണ്ടര മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ കാറ്റിന്റെ ഭാഗമായി രൂപപ്പെടാന്‍ സാധ്യതയുണ്ട്. കടല്‍ അതിരൂക്ഷമായ രീതിയില്‍ പ്രക്ഷുബ്ധമാവുമെന്നതിനാല്‍ കടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കേണ്ടതാണെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.