പറവ ഫിലിംസിന്റെ ഓഫീസിൽ വീണ്ടും റെയ്ഡ്; 24 മണിക്കൂറിനിടെ രണ്ടാമത്തെ പരിശോധന
നടൻ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസിൽ വീണ്ടും ആദായ നികുതി വകുപ്പിന്റെ പരിശോധന. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് പരിശോധന നടത്തുന്നത്. ഇന്നലത്തെ റെയ്ഡിന്റെ തുടർച്ചയായാണ് ഇന്നത്തെ പരിശോധന. ഇന്നലൈ വൈകിട്ടോടെയാണ് പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് എന്നിവിടങ്ങളിൽ റെയ്ഡ് നടന്നത്
60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി റെയ്ഡിൽ പ്രാഥമികമായി കണ്ടെത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സൗബിൻ ഷാഹിറിനെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു
സിനിമ 148 കോടിയിലേറെ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായ നികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്നും ആദായനികുതി വകുപ്പ് പറയുന്നു.