Kerala

ദ ഹിന്ദുവിലെ മലപ്പുറം പരാമർശം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി

ദ ഹിന്ദു ദിനപത്രത്തിൽ വന്ന മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹർജി തള്ളിയത്. ഈ പരാമർശത്തിൽ കുറ്റം കണ്ടെത്താനായിട്ടില്ലെന്ന നിരീക്ഷണത്തിലാണ് കോടതി നടപടി. മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് കോടതിയെ സമീപിച്ചത്.

വലിയ വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഇടയാക്കിയിരുന്നു. മലപ്പുറം ജില്ലയിൽനിന്ന് സ്വർണവും ഹവാല പണവും പൊലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ദ ഹിന്ദു അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി പറയാത്ത കാര്യം ഉൾപ്പെട്ടെന്ന് പ്രസ് സെക്രട്ടറി കത്തയച്ച ഉടൻ ദ ഹിന്ദു തിരുത്തുനൽകി.

സംഭവിക്കാൻ പാടില്ലാത്ത തെറ്റാണ് സംഭവിച്ചതെന്നും അതിൽ ഖേദിക്കുന്നതായും പത്രം പറഞ്ഞു. മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയതാണെന്നാണ് പത്രത്തിന്റെ വിശദീകരണം. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും ദ ഹിന്ദു വ്യക്തമാക്കിയിരുന്നു.

 

Related Articles

Back to top button